കൊലക്കേസ് പ്രതി കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍
കിളിമാനൂര്‍: കൊലക്കേസില്‍ കോടതി ശിക്ഷിച്ച് ജയില്‍ വാസം അനുഭവിച്ചു വരുന്നതിനിടയില്‍ പരോളില്‍ വീട്ടിലെത്തിയ പ്രതി വീടിനോട് ചേര്‍ന്ന ചെറു കുളത്തില്‍ മുങ്ങി മരിച്ചനിലയില്‍. കിളിമാനൂര്‍ കാനാറ കാനാറചരുവിള വീട്ടില്‍ മോഹനന് (50) ആണ് മരിച്ചത്.
വീടിന് സമീപത്തുള്ളയാളെ വര്‍ഷങ്ങള്‍ക്ക് മുമ്പ് അതിരു തര്‍ക്കത്തെ തുടര്‍ന്ന് കുത്തി കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ് മോഹനന് . തിരുവനന്തപുരത്തെ തുറന്ന ജയിലില്‍ കഴിഞ്ഞു വന്ന മോഹനന് രണ്ടു ദിവസം മുമ്പാണ് പരോളില്‍ നാട്ടിലെത്തിയത്. ബുധനാഴ്ച രാത്രി എട്ടു മണിയോടെ വീടിനോടു ചേര്‍ന്നുള്ള ചെറു കുളത്തില്‍ നിന്നും വെള്ളം എടുക്കുന്നതിന് അയല്‍ വാസി എത്തിയപ്പോഴാണ് മോഹനന് കുളത്തില്‍ തലകീഴായി കിടക്കുന്നത് കാണുന്നത് .
ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു .അവിവാഹിതനാണ്. കിളിമാനൂര്‍ പൊലിസ് മേല്‍ നടപടി സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."