ഫാസിസത്തിനും വര്‍ഗീയതക്കുമെതിരേ സര്‍ഗാത്മക പ്രതിരോധം തീര്‍ത്ത് സി.പി.എം
പൊന്നാനി: ഫാസിസത്തിനും വര്‍ഗീയതക്കുമെതിരേ സര്‍ഗാത്മക പ്രതിരോധം തീര്‍ത്ത് സി.പി.എം. പൊന്നാനി ഏരിയ കമ്മിറ്റിയാണ് വേറിട്ട പ്രതിഷേധം തീര്‍ത്തത്. ചമ്രവട്ടം ജങ്ഷനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പൊന്നാനിയിലെ പാട്ടുകാരും ചിത്രകാരന്മാരും പ്രതിഷേധത്തിന്റെ പ്രതിരോധം പാടിയും വരച്ചും തീര്‍ത്തു. ചിത്രകാരന്മാരുടെ കൂട്ടായ്മയായ ചാര്‍ക്കോളിലെ കലാകാരന്മാരാണ് വരകള്‍ക്ക് നേതൃത്വം നല്‍കിയത്. വിദ്യാര്‍ഥികളുടെ പാട്ടുകൂട്ടായ്മയായ മേജര്‍ സെവന്‍സാണ് പാട്ടുകള്‍ക്ക് നേതൃത്വം വഹിച്ചത്.
ഫാസിസത്തിനെതിരേ സാത്വിക പ്രതിരോധം തീര്‍ക്കുന്ന സ്വാമി സന്ദീപാനന്ദഗിരി പറച്ചിലിന് നേതൃത്വം നല്‍കി. ഒരുമയുടെ അനിവാര്യതയുമായി സദസും പറച്ചിലിനൊപ്പം ചേര്‍ന്നു.
സംഘപരിവാര്‍ ഫാസിസത്തെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു സ്വാമി സന്ദീപാനന്ദഗിരിയുടെ പ്രഭാഷണം.
പ്രതികരിക്കുന്നവരെ ഇല്ലാതാക്കുകയെന്നത് ഭാരതീയമല്ലെന്ന് സ്വാമി പറഞ്ഞു.അധര്‍മത്തിനെതിരേ നിശബ്ദമാകുകയെന്നത് ഭയാനകമാണ്. അധര്‍മമാണെന്ന് അറിഞ്ഞിട്ടും അതിനോട് സമരസപ്പെടുന്നിടത്താണ് സമൂഹമുള്ളത്. ധര്‍മത്തിന് ച്യുതി സംഭവിച്ച പ്രതിസന്ധിയിലൂടെയാണ് രാജ്യം സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നും സ്വാമി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."