HOME
DETAILS

സുബൈദ വധം: കുറ്റപത്രം സമര്‍പ്പിച്ചു

  
backup
May 01 2018 | 11:05 AM

%e0%b4%b8%e0%b5%81%e0%b4%ac%e0%b5%88%e0%b4%a6-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%b8%e0%b4%ae%e0%b4%b0

 

കാസര്‍കോട്: പെരിയ ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ അറസ്റ്റിലായ സുള്ള്യ അജ്ജാവര ഗുളുമ്പ ഹൌ സിലെ അബ്ദുല്‍ അസീസ്,കാസര്‍കോട് മധുര്‍ പട്‌ലയിലെ അബ്ദുല്‍ ഖാദര്‍,ബാവ അസീസ്,മാന്യയിലെ ഹര്‍ഷാദ് എന്നിവര്‍ക്കെതിരെയാണ് കേസന്വേഷണ തലവനായ ബേക്കല്‍ സി.ഐ.വിശ്വംഭരന്‍ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചത്.
ഇക്കഴിഞ്ഞ ജനുവരി 19 നാണു ചെക്കിപ്പള്ളയിലെ സ്വന്തം വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന സുബൈദയെ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ മരിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് പൊലിസ് അതിവിദഗ്ധമായി നടത്തിയ അന്വേഷണത്തില്‍ രണ്ടാഴ്ചക്കകം തന്നെ പ്രതികളെ പിടികൂടുകയായിരുന്നു.
പ്രതികളെ അറസ്റ്റു ചെയ്തു 90 ദിവസം പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്ക് ഇനി ജാമ്യം ലഭിക്കാനിടയില്ല. അതേ സമയം കേസില്‍ നാലാം പ്രതിയായിരുന്ന മാന്യയിലെ ഹര്‍ഷാദിനെ അന്വേഷണ സംഘം കേസില്‍ മാപ്പു സാക്ഷിയാക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇയാളെ മറ്റു പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന കാസര്‍കോട് ജില്ലാ ജയിലില്‍ നിന്നും കണ്ണൂര്‍ ജയിലിലേക്ക് മാറ്റി.
പ്രതികള്‍ക്കെതിരേ 1500 ഓളം പേജ് വരുന്ന കുറ്റപത്രമാണ് പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിനു പുറമെ പ്രതികള്‍ സുബൈദയില്‍ നിന്നും കവര്‍ന്നെടുത്ത ആറ് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രതികളെ പിടികൂടിയ ഉടന്‍തന്നെ സ്വര്‍ണാഭരണങ്ങള്‍ കാസര്‍ക്കോട്ടെ ഒരു ജ്വല്ലറിയില്‍ നിന്നും കണ്ടെത്തിയിരുന്നു.
കുറ്റപത്രത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ 80 ഓളം രേഖകളും എഴുപതോളം വരുന്ന സാക്ഷികളുടെ വിവരങ്ങളും അന്വേഷണ സംഘം കോടതിയില്‍ ഹജരാക്കിയതായി ബേക്കല്‍ സി.ഐ.വിശ്വംഭരന്‍ പറഞ്ഞു. സുബൈദയെ കൊലപ്പെടുത്തി സ്വര്‍ണാഭരണം കവര്‍ച്ച ചെയ്യാന്‍ പ്രതികള്‍ പദ്ധതി തയാറാക്കിയത് കൃത്യം നടത്തുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പാണ്. തനിച്ച് താമസിക്കുകയായിരുന്ന സുബൈദയുടെ ദേഹത്തുള്ള മാലയും,വളയും ശ്രദ്ധയില്‍പ്പെട്ട പ്രതികള്‍ കൂടുതല്‍ സ്വര്‍ണവും,പണവും ഇവരുടെ കയ്യില്‍ ഉണ്ടാകുമെന്ന നിഗമനത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
സുബൈദയെ മയക്കാന്‍ ഉപയോഗിച്ച രാസവസ്തുവും,ഇതിനു വേണ്ടി ഉപയോഗിച്ച തൂവാലയും ഉള്‍പ്പെടെ പ്രതികളുടെ സഹായത്തോടെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.സുള്ള്യ അജ്ജാവര സ്വദേശിയായ അബ്ദുല്‍ അസീസ് സുള്ള്യയിലും,വടകരയിലും കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ്. ഇയാളെ അതിസാഹസികമായാണ് സുള്ള്യ മൈസൂര്‍ പാതക്കരികിലെ വനത്തില്‍ നിന്നും അന്വേഷണ സംഘം പിടികൂടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  a month ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; ദിവ്യയുടെ നടപടി ആസൂത്രിതം; വിധിപ്പകര്‍പ്പ് പുറത്ത്

Kerala
  •  a month ago
No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  a month ago
No Image

'മൂവ് ഔട്ട്'; പൂരദിവസം ആംബുലന്‍സില്‍ യാത്ര ചെയ്‌തോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി

Kerala
  •  a month ago
No Image

ഇനി കൂടുതല്‍ ക്ലിയറാകും; വിഡിയോ കോളില്‍ പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

Tech
  •  a month ago
No Image

ഉമര്‍ ഫൈസിയുടെ പ്രസ്താവനയുമായി സമസ്തക്ക് ബന്ധമില്ല

organization
  •  a month ago
No Image

തിരിച്ചു പിടിക്കാന്‍...; 70 മണ്ഡലങ്ങള്‍, 300 പ്രവര്‍ത്തകര്‍; ഒരു മാസം നീണ്ടു നില്‍ക്കുന്ന 'ഡല്‍ഹി ന്യായ് യാത്ര'യുമായി കോണ്‍ഗ്രസ്

National
  •  a month ago
No Image

തുടര്‍നടപടി പൊലിസിന് സ്വീകരിക്കാം; ദിവ്യ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ: ടി.പി രാമകൃഷ്ണന്‍

Kerala
  •  a month ago
No Image

നൂറുകടന്ന് ; ചെറുനാരങ്ങയും വെളുത്തുള്ളിയും ബീന്‍സും  ഇഞ്ചിയും

Kerala
  •  a month ago