പ്രവാസികള്‍ക്ക് താല്‍ക്കാലികാശ്വാസം, സഊദിയില്‍ ഭീമന് പദ്ധതികള്‍ ഉടന്‍ പ്രഖ്യാപിച്ചേക്കും
റിയാദ്: പ്രവാസികള്‍ക്കും സഊദി സാമ്പത്തിക രംഗത്തും പുത്തന്‍ ഉണര്‍വേകി രാജ്യത്ത് വന്‍കിട പദ്ധതികള്‍ ഉടന്‍ തന്നെ പ്രഖ്യാപിച്ചേക്കും. രാജ്യത്തെ വിവിധ ചേംബര്‍ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച്ചയില്‍ രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയും സാമ്പത്തിക വികസന മേധാവിയുമായ മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഊദി സാമ്പത്തിക രംഗത്തും തൊഴില്‍ രംഗത്തും പുത്തന്‍ ഉണര്‍വ്വേകുന്ന പദ്ധതികളുടെ പ്രഖ്യാപനം ഈ വര്‍ഷം തന്നെ ഉണ്ടാക്കമെന്നാണ് കരുതുന്നത്.
നിലവില്‍ സ്വകാര്യ മേഖലകള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗ്ഗങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചേക്കും. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കലാണ് ലക്ഷ്യമെങ്കിലും വിദേശികള്‍ക്കും തുടക്കത്തില്‍ കാര്യമായ നേട്ടങ്ങള്‍ പുതിയ ഭീമന് പദ്ധതി പ്രഖ്യാപനത്തിലൂടെ ഉണ്ടാകുമെന്നാണ് കണക്കു കൂട്ടുന്നത്. സോഫ്റ്റ് ബാങ്കില്‍ നടത്തിയ സഊദി നിക്ഷേപം ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ്. സഊദി നിക്ഷേപം നല്‍കുന്നതിലൂടെ രാജ്യത്തു പദ്ധതികള്‍ നടപ്പിലാക്കാന്‍ സഹായിക്കണമെന്ന് സോഫ്റ്റ് ബാങ്ക് അംഗീകരിച്ചിട്ടുണ്ട്.വിദേശ നിക്ഷേപകരെ കൂടുതലായി രാജ്യാത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് സഊദി വിഷന്‍ മുഖ്യ ശില്‍പ്പി കൂടിയായ അമീര്‍ മുഹമ്മദ് ബിന്‍ സല്മാന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."