HOME
DETAILS

യുവേഫ യൂറോപ്പ ലീഗ് പ്രീ ക്വാര്‍ട്ടര്‍; മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സമനില

  
backup
March 10, 2017 | 7:13 PM

%e0%b4%af%e0%b5%81%e0%b4%b5%e0%b5%87%e0%b4%ab-%e0%b4%af%e0%b5%82%e0%b4%b1%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%95

റോസ്റ്റോവ്: യുവേഫ യൂറോപ്പ ലീഗ് പ്രീ ക്വാര്‍ട്ടറിലെ ആദ്യ പാദ പോരാട്ടത്തില്‍ ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു നിര്‍ണായക സമനില. എവേ പോരാട്ടത്തിലാണു റഷ്യന്‍ ക്ലബ് റോസ്റ്റോവിനെതിരേയാണു മാഞ്ചസ്റ്റര്‍ സമനില സ്വന്തമാക്കിയത്. മിഖിതാര്യന്റെ മികവില്‍ കളിയുടെ 35ാം മിനുട്ടില്‍ ഗോള്‍ നേടി മാഞ്ചസ്റ്റര്‍ മുന്നില്‍ കടന്നെങ്കിലും രണ്ടാം പകുതി തുടങ്ങി 53ാം മിനുട്ടില്‍ ബഖറോവിലൂടെ റോസ്റ്റോവ് സമനില പിടിച്ചു.
പിന്നീട് വല ചലിപ്പിക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു സാധിച്ചില്ല. ഈ മാസം പതിനേഴിനു സ്വന്തം തട്ടകത്തില്‍ നടക്കുന്ന രണ്ടാം പാദ പോരാട്ടത്തില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാന്‍ എവേ ഗോളിന്റെ ആനുകൂല്യം മാഞ്ചസ്റ്ററിനു തുണയാകും.
മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ കരുത്തരായ റോമ ഫ്രഞ്ച് ടീം ഒളിംപിക്ക് ലിയോണിനോടു പരാജയമേറ്റു വാങ്ങി. എവേ പോരാട്ടത്തില്‍ 4-2നാണു റോമ തോല്‍വി വഴങ്ങിയത്. അതേസമയം എവേയില്‍ രണ്ടു ഗോള്‍ നേടിയതിന്റെ ആനുകൂല്യം സ്വന്തം തട്ടകത്തില്‍ മുതലാക്കാമെന്ന പ്രതീക്ഷ ഇറ്റാലിയന്‍ ടീമിനുണ്ട്.
മറ്റു മത്സരങ്ങളില്‍ സെല്‍റ്റ വിഗോ 2-1നു ക്രസ്‌നോദറിനേയും ജെങ്ക് 5-2നു ജെന്റിനേയും പരാജയപ്പെടുത്തി. ജര്‍മന്‍ ടീമുകളായ ഷാല്‍ക്കെയും ബൊറൂസിയ മോണ്‍ചെന്‍ഗ്ലെഡ്ബാചും നേര്‍ക്കുനേര്‍ വന്ന പോരാട്ടം 1-1നു സമനിലയില്‍ അവസാനിച്ചു. ബെസിക്റ്റസ്- ഒളിംപ്യാകോസ് പിയറസ് പോരാട്ടവും 1-1നു സമനില. നേരത്തെ ആന്റര്‍ലറ്റ് എവേ പോരാട്ടത്തില്‍ അപോയലിനെ 1-0ത്തിനു കീഴടക്കിയപ്പോള്‍ അയാക്‌സിനെ 2-1നു കോപന്‍ഹവന്‍ അട്ടിമറിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി സ്‌ക്രീൻഷോട്ട് പറ്റില്ല; ട്രെയിൻ യാത്രയ്ക്ക് യഥാർഥ ഇ-ടിക്കറ്റ് നിർബന്ധം

Kerala
  •  3 days ago
No Image

യുഎഇയിലെ പ്ലസ് ടു ടോപ്പര്‍മാര്‍ക്ക് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ സര്‍പ്രൈസ് സമ്മാനം; ഓരോര്‍ക്കും ഒരു ലക്ഷം ദിര്‍ഹം

uae
  •  3 days ago
No Image

തെന്നിന്ത്യന്‍ വാനമ്പാടി എസ് ജാനകിക്ക് വിട; മൈസൂരുവിലെ വീട്ടില്‍ അന്ത്യ വിശ്രമം; എട്ടുമണി മുതല്‍ പൊതുദര്‍ശനം

National
  •  3 days ago
No Image

ഹോര്‍മുസ് വീണ്ടും അടച്ച് ഇറാന്‍; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

International
  •  3 days ago
No Image

ഡബിള്‍ ബെല്ലടിച്ച് സെമിയിലേക്ക് കുതിച്ച് ഇംഗ്ലിഷ് പട, മിന്നാതെ ഹാളണ്ട്, വൈക്കിങ്‌സ് പടയോട്ടത്തിന് ഫുള്‍സ്റ്റോപ്പ്

Football
  •  3 days ago
No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  4 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  4 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  4 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  4 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  4 days ago