പയ്യന്നൂരിലെ ആര്‍.എസ്.എസ് നേതാവിന്റെ വീട് ആക്രമിച്ച സംഭവം; നാല് സി.പി.എം പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു
കണ്ണൂര്‍: പയ്യന്നൂര്‍ കുന്നരുവില്‍ ധനരാജ് വധത്തിന്റെ ഒന്നാം വാര്‍ഷിക ദിവസം ആര്‍.എസ്.എസ് നേതാവ് ഉണ്ണികൃഷ്ണന്റെ വീട് ആക്രമിച്ച കേസില്‍ പ്രതികളായ മുഴുവന്‍ സി.പി.എം പ്രവര്‍ത്തകരേയും കോടതി വെറുതെ വിട്ടു. കെ. സജില്‍, കെ. വികാസ്, എം. രഞ്ജിത്ത്, കെ.വി. പ്രശോഭ് എന്നിവരെയാണ് തെളിവുകളുടെ അഭാവത്തില്‍ തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ കോടതി വെറുതേ വിട്ടത്.
2017 ജൂലൈ 11നാണ് സംഭവം നടന്നത്. ധനരാജിന്റെ ഒന്നാം അനുസ്മരണ ദിവസമായ അന്ന് കക്കമ്പാറയില്‍ സംഘര്‍ഷമുണ്ടായിരുന്നു. പിന്നാലെ ആര്‍.എസ്എസ് പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ കാറമേല്‍ താമസിക്കുന്ന എ.കെ. ഉണ്ണികൃഷ്ണന്റെ വീട് ബൈക്കിലെത്തിയ സംഘം ആക്രമിച്ചുവെന്നാണ് കേസ്.
മാരകായുധങ്ങളുമായി എത്തിയവര്‍ വാതില്‍ കുത്തിപ്പൊളിച്ച് ജനലുകളും ഫര്‍ണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും അടിച്ചു പൊട്ടിക്കുകയും കംപ്യൂട്ടറും സര്‍ട്ടിഫിക്കറ്റുകളും തീ ഇട്ട് നശിപ്പിക്കുകയും ചെയ്തു. ആറ് ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയെന്നുമാണ് കേസ്.ധനരാജ് കൊല്ലപ്പെട്ട ദിവസവും ഉണ്ണികൃഷ്ണന്റെ വീട് ആക്രമിക്കപ്പെട്ടിരുന്നു.
A court has acquitted four CPM workers in the case concerning the alleged attack on the house of an RSS leader in Payyanur. The verdict brought the legal proceedings against the accused to a close, with the court acquitting them after evaluating the evidence presented during the trial.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."