ഗതാഗത തടസം സൃഷ്ടിച്ച് അരൂക്കുറ്റി അപ്രോച്ച് റോഡിലെ മത്സ്യവില്‍പന
പൂച്ചാക്കല്‍: അരൂക്കുറ്റി റോഡിലെ മത്സ്യ വില്‍പന ഗതാഗത തടസം സൃഷ്ടിക്കുന്നു. അരൂര്‍-അരൂക്കുറ്റി അപ്രോച്ച് റോഡിന്റെ വശങ്ങളിലാണ് മത്സ്യവില്‍പന നടക്കുന്നത്. രാവിലെ മുതല്‍ മത്സ്യം വാങ്ങുവാനെത്തുന്നവരുടെ തിരക്കാണ് വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയാതെ കുരുക്കില്‍പ്പെടുന്നത്.
അരൂക്കുറ്റി പഞ്ചായത്തില്‍ നിലവില്‍ പൊതുമാര്‍ക്കറ്റ് ഇല്ലാത്തതാണ് വില്‍പനക്കാര്‍ റോഡിന്റെ വശങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്. അരൂക്കുറ്റി പാലത്തിന്റെ ഇറക്കത്തില്‍ റോഡിന്റെ വളവിനോട് ചേര്‍ന്നുള്ള ഭാഗത്താണിപ്പോള്‍ മത്സ്യവില്‍പന നടക്കുന്നത്.
വാഹനങ്ങളില്‍ മത്സ്യം വാങ്ങുവാനെത്തുന്നവര്‍ അലക്ഷ്യമായ രീതിയില്‍ പാര്‍ക്ക് ചെയ്യുന്നതും മറ്റ് വാഹനങ്ങള്‍ക്ക് പോകാന്‍ തടസമാകുന്നതും പതിവാണ്. അരൂക്കുറ്റിയിലെ പഴയ ചങ്ങാടഫെറിയോടു ചേര്‍ന്ന് മത്സ്യ മൊത്തവില്‍പന കേന്ദ്രം ഉണ്ടെങ്കിലും ഇപ്പോള്‍ അത് ഉപയോഗശൂന്യമായ നിലയിലാണ്.
അരൂക്കുറ്റിയില്‍ മത്സ്യ വില്‍പനക്കായി പൊതുമാര്‍ക്കറ്റ് സ്ഥാപിച്ച് അപകടം സൃഷ്ടിക്കുന്ന തരത്തിലുള്ള റോഡരികിലെ മത്സ്യ വില്‍പന നീക്കം ചെയ്യണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."