ബസ്റ്റ്ാന്റ് കീഴടക്കി അന്യവാഹനങ്ങള്‍; നടപടിയുമായി നഗരസഭ
മലപ്പുറം: മുന്‍സിപ്പല്‍ ബസ്റ്റാന്റ് മറ്റുവാഹനങ്ങള്‍ പാര്‍ക്കിംഗ് കേന്ദ്രമാകുന്നതിനെ നടപടിയുമായി നഗരസഭ. ബസ്റ്റ്ാന്റില്‍ നവീകരണ പ്രവൃത്തികള്‍ നടന്നുവരുന്നതിനാല്‍ ബസുകള്‍ സ്റ്റാന്റില്‍ പ്രവേശിക്കുന്നില്ല. ഇതുമുതലെടുത്താണ് മറ്റുവാഹനങ്ങള്‍ ബസ്റ്റാന്റ് കയ്യടക്കുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കുവാനും ട്രാഫിക് പൊലിസുമായി സഹകരിച്ച് സ്റ്റാന്റില്‍ പ്രവേശിക്കുന്ന മറ്റുവാഹനങ്ങള്‍ക്ക് പിഴ ഈടാക്കാനും ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സ്റ്റാന്റില്‍ പ്രവേശിക്കാത്ത ബസുകള്‍ക്കെതിരെയും നടപടി സ്വീകരിക്കും. നവീകരണപ്രവര്‍ത്തികള്‍ നടക്കുന്നുണ്ടെങ്കിലും ബസുകള്‍ സ്റ്റാന്റില്‍ പ്രവേശിക്കാനുള്ള സൗകര്യമൊരുക്കും. ബസുകള്‍ സ്റ്റാന്റില്‍ പ്രവേശിക്കാത്തതിനാല്‍ സമീപത്തുള്ള റോഡരികിലെ കടത്തിണ്ണകളിലും മറ്റുമാണ് യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത്. മഴക്കാലം കൂടിയായതോടെ മഴനഞ്ഞ് ബസ് കാത്തു നില്‍ക്കേണ്ട സ്ഥിതിയാണ് യാത്രക്കാര്‍ക്ക്.
ഇ-ടോയ്‌ലറ്റ് ഇന്ന് തുറക്കും
മലപ്പുറം നഗരസഭക്ക് കീഴില്‍ കോട്ടപ്പടിയിലും കുന്നുമലും സ്ഥാപിച്ച ഇ-ടോയ്‌ലെറ്റുകള്‍ ഇന്ന് കൊടുക്കും. കോട്ടപ്പടി താലൂക്ക് ആശുപത്രിക്ക് സമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപത്തും കിഴക്കേത്തലയിലുമാണ് ഇ-ടോയ്‌ലെറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ടോയ്‌ലെറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയായിരുന്നുവെങ്കിലും വെള്ളവും വൈദ്യുതിയും ലഭ്യമല്ലാതിരുന്നതിനാല്‍ തുറന്ന് കൊടുക്കാന്‍ വൈകുകയായിരുന്നു.
വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം
നഗരസഭയുടെ 2016-17വാര്‍ഷിക പദ്ധതികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കി. 31285000 രൂപയുടെ വികസന ഫണ്ടും ധനകാര്യ കമ്മീഷന്റെ 38449000 രൂപയും ഉള്‍പ്പടെ മൊത്തം 106,976,000 രൂപയുടെ പദ്ധതികള്‍ക്കാണ് നഗരസഭാ അധ്യക്ഷ സി.എച്ച് ജമീല ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയത്. വാര്‍ഷിക പദ്ധതികളുടെ ഭാഗമായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുവാനുള്ള വാര്‍ഡ്‌സഭാ യോഗങ്ങള്‍ കഴിഞ്ഞ ജനുവരിയില്‍ ചേര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."