HOME
DETAILS

സര്‍ക്കാരിനെതിരേ നിസഹകരണം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍

  
backup
May 05, 2018 | 8:56 PM

sarkaar-nisahakaranam

തിരുവനന്തപുരം: ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരേ വീണ്ടും പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി.
കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ അനിശ്ചികാല പണിമുടക്ക് പിന്‍വലിക്കാന്‍ ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തി ഉണ്ടാക്കിയ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വീണ്ടും പ്രക്ഷോഭത്തിന് തയാറെടുക്കുന്നത്. പ്രധാന ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ ഒന്ന് പോലും സര്‍ക്കാര്‍ ഇത് വരെ പാലിച്ചിട്ടില്ലെന്ന് സംഘടന കുറ്റപ്പെടുത്തി. മെയ് ആദ്യ വാരം മന്ത്രിതല ചര്‍ച്ച നടത്തി വിഷയങ്ങള്‍ പരിഹരിക്കാമെന്നതായിരുന്നു വ്യവസ്ഥ. എന്നാല്‍ കമ്മിറ്റി രൂപീകരണം പോലും നടന്നിട്ടില്ല. ഏപ്രില്‍ മാസത്തില്‍ ജോലി ചെയ്ത 26 ദിവസത്തെ ശമ്പളം തടഞ്ഞു വെച്ചിരിക്കുകയാണ്. ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ സര്‍ക്കാര്‍ തന്നെ ലംഘിച്ച സാഹചര്യത്തില്‍ സംഘടന സര്‍ക്കാരിന് നല്‍കിയ സഹകരണം പിന്‍വലിക്കുകയാണെന്ന് കെ.ജി.എം.ഒ.എ പ്രസിഡന്റ് എ.കെ റഊഫും ജനറല്‍ സെക്രട്ടറി ഡോ. വി. ജിതേഷും പറഞ്ഞു. തുടര്‍പ്രക്ഷോഭ പരിപാടികള്‍ സംബന്ധിച്ച് 13ന് ചേരുന്ന കെ.ജി.എം.ഒ.എ സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും. ജനങ്ങള്‍ക്ക് ഗുണനിലവാരം ഉള്ള ചികിത്സ കിട്ടാനും സര്‍ക്കാര്‍ ആശുപത്രിയെ ആശ്രയിക്കേണ്ടി വരുന്ന സാധാരണക്കാരനെ രണ്ടാം കിട പൗരനായി കാണുന്ന വിവേചനത്തിന് അറുതി വരുത്താനും ജനങ്ങളുമായി യോജിച്ച പ്രക്ഷോഭങ്ങള്‍ക്ക് കെ.ജി.എം.ഒ.എ നേതൃത്വം കൊടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിയയുടെ സെർച്ച് ഹിസ്റ്ററി കണ്ട് ഞെട്ടി പൊലിസ്; കേതൻ അഗർവാൾ വധക്കേസിൽ വൻ വഴിത്തിരിവ്, ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തത് ഇന്റർനെറ്റിലൂടെ!

crime
  •  21 days ago
No Image

കേന്ദ്രത്തിന്റെ എഫ്.സി.ആർ.എ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സതീശൻ സർക്കാർ; പ്രതിപക്ഷവും പിന്തുണച്ചേക്കും

Kerala
  •  21 days ago
No Image

യുവാക്കളെ വലയിലാക്കി എംഡിഎംഎ വിൽപ്പന നടത്തിയ യുവതിയും,സുഹൃത്തും കോഴിക്കോട്ട് പിടിയിൽ

crime
  •  21 days ago
No Image

ട്രംപിന് വമ്പൻ തിരിച്ചടി; പൗരത്വം ജന്മാവകാശമെന്ന് സുപ്രീംകോടതി, വിവാദ ഉത്തരവ് റദ്ദാക്കി!

International
  •  21 days ago
No Image

കാഷ്യറായും സെയിൽസ്മാനായും തുടക്കം, ഇന്ന് ഇത്തിഹാദ് റെയിലിന്റെ ലൈൻ മാനേജർ; പ്രവാസികൾക്ക് അഭിമാനമായി മലയാളി യുവാവ്

uae
  •  21 days ago
No Image

റെഡ് ബോളിൽ സിംബാബ്‌വേയ്ക്ക് ചരിത്ര വിജയം; ബംഗ്ലാദേശിനെ തൂക്കിയടിച്ചത് ഇന്നിങ്‌സിനും 85 റൺസിനും!

Cricket
  •  21 days ago
No Image

ഉറങ്ങാൻ സമ്മതിക്കില്ല! ഇക്വഡോർ കളിക്കാരുടെ ഹോട്ടലിന് മുന്നിൽ പാതിരാത്രിയിൽ പാട്ടും ഡ്രമ്മുമായി മെക്സിക്കൻ ആരാധകരുടെ 'അരാജകത്വം'

Football
  •  21 days ago
No Image

യുഎഇയിൽ ഇനി ട്രെയിൻ യു​ഗം; ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്ര നയിച്ച് ഹമദ് മൻസൂർ

uae
  •  21 days ago
No Image

മഴ കനക്കും, ഒപ്പം ഓറഞ്ച് അലർട്ടും; കണ്ണൂരും കാസർഗോഡും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!

Kerala
  •  21 days ago
No Image

അന്ന് മകന്റെ ജീവനു വേണ്ടി കണ്ണീരോടെ വിറ്റ ബൂട്ടുകൾ, ഇന്ന് ജർമനിയുടെ നെഞ്ച് തകർത്ത ഗ്ലൗസുകൾ; ഇത് ഗില്ലിന് കാലം കരുതിവെച്ച കാവ്യനീതി!

Football
  •  21 days ago