HOME
DETAILS

കണ്ണൂരില്‍ എസ്.കെ.എസ്.എസ്.എഫ്, യൂത്ത് ലീഗ് നേതാക്കളെ വെട്ടിക്കൊലെപ്പടുത്താന്‍ ശ്രമം

  
backup
March 12, 2017 | 8:26 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d

തലശ്ശേരി: ഉമ്മന്‍ചിറയില്‍ എസ്.കെ.എസ്.എസ്.എഫ് കണ്ണൂര്‍ ജില്ലാ ജനറല്‍സെക്രട്ടറിയെയും യൂത്ത്‌ലീഗ് നേതാവിനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. മുസ്‌ലിംലീഗ് പൊതുയോഗത്തിന് സ്റ്റേജ് നിര്‍മാണം നടത്തുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു അക്രമം. ഗുരുതരമായി പരുക്കേറ്റ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയും ഉമ്മന്‍ചിറ ശിഹാബ്തങ്ങള്‍ റിലീഫ്‌സെല്‍ കണ്‍വീനറുമായ വായച്ചിറമ്പത്ത് വി. ഷൗക്കത്തലി (38), യൂത്ത്‌ലീഗ് പിണറായി പഞ്ചായത്ത് പ്രസിഡന്റ് ഉമ്മന്‍ചിറ സിദറത്ത് മന്‍സില്‍ അബ്ദുല്‍സലാം (32) എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് പരുക്കേറ്റവര്‍ പറഞ്ഞു.
ഉമ്മന്‍ചിറയില്‍ ലീഗ് രാഷ്ട്രീയ വിശദീകരണ യോഗത്തിനായി വേദിയൊരുക്കുന്നതിനിടെയാണ് സംഭവം. ഷൗക്കത്തലിയുടെയും അബ്ദുല്‍സലാമിന്റെയും നേതൃത്വത്തില്‍ അവസാന മിനുക്കുപണി നടത്തുന്നതിനിടെ എത്തിയ 12 അംഗ സി.പി.എം സംഘം മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ എഴുതിയ ചുവരെഴുത്ത് മായ്ക്കുകയും പ്രകോപനം ഉണ്ടാക്കുകയും ചെയ്തു. പ്രദേശത്ത് പൊതുയോഗം സംഘടിപ്പിക്കാന്‍ ലീഗിനെ അനുവദിക്കില്ലെന്ന് ആക്രോശിച്ച് ബോംബെറിയുകയും സ്ഥലത്തുണ്ടായിരുന്ന അഞ്ചു ലീഗ് പ്രവര്‍ത്തകര്‍ക്കു നേരേ അക്രമം നടത്തുകയുമായിരുന്നു.
അക്രമിസംഘത്തെ കണ്ട് ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ ഭയന്നോടി. ഇതിനിടെ ഷൗക്കത്തലിയെ വടിവാളും കത്തിയും ഇരുമ്പ് വടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഷൗക്കത്തലിയുടെ തലയ്ക്കും ഇടതു കൈക്കുമാണു പരുക്ക്. അബ്ദുല്‍സലാമിനെ ഇരുമ്പുവടി കൊണ്ട് മര്‍ദിക്കുകയും ചെയ്തു. പരുക്കേറ്റ ഷൗക്കത്തലി സുപ്രഭാതത്തിന്റെ ഉമ്മന്‍ചിറ, തലശ്ശേരി എന്നിവിടങ്ങളിലെ ഏജന്റ് കൂടിയാണ്.
ഉമ്മന്‍ചിറ പ്രദേശത്ത് യു.ഡി.എഫ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നവര്‍ക്കു സ്വീകരണം നല്‍കുന്നതിനായി കഴിഞ്ഞ വ്യാഴാഴ്ച പി. ജയരാജന്‍ ഉള്‍പ്പെടെ പങ്കെടുത്ത പൊതുയോഗം നടന്നിരുന്നു. എന്നാല്‍ ലീഗ് പ്രവര്‍ത്തകരാരും സി.പി.എമ്മില്‍ ചേര്‍ന്നില്ലെന്നു പ്രഖ്യാപിക്കാനായിരുന്നു ലീഗ് പൊതുയോഗം സംഘടിപ്പിച്ചത്. ഇതില്‍ വിറളിപൂണ്ട സി.പി.എം പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടതെന്നു ലീഗ് നേതൃത്വം പരാതിപ്പെട്ടു. സംഭവത്തില്‍ കതിരൂര്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സലാം ദാരിമി കിണവക്കല്‍, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അഹമ്മദ് തേര്‍ളായി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ബഷീര്‍ അസ്അദി നമ്പ്രം, അസ്‌ലം അസ്ഹരി, ഷക്കീര്‍ മൗവഞ്ചേരി, ലീഗ് നേതാക്കളായ വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, പി.വി സൈനുദീന്‍, കെ.എ ലത്തീഫ്, എന്‍.പി താഹിര്‍ ഹാജി എന്നിവര്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  2 days ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  2 days ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  2 days ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  2 days ago
No Image

വഖഫ് ബോർഡ് പ്രവർത്തനം മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ്: വിധിപ്പകർപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികൾക്ക് പൂർണ്ണ വിലക്ക്; കർശന ഉത്തരവുമായി ഹൈക്കോടതി 

Kerala
  •  2 days ago
No Image

ഐസിസി ക്രിക്കറ്റ് ലോകകപ്പുകളിൽ വമ്പൻ മാറ്റങ്ങൾ; ടി-20യും ഏകദിനവും ഇനി പുതിയ ഫോർമാറ്റിൽ!

Cricket
  •  2 days ago
No Image

സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പകർത്തി ഭീഷണി, മതംമാറി ഒപ്പം വരാൻ സമ്മർദ്ദം; അടൂരിലെ യുവതിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  2 days ago
No Image

മറ്റുളള താരങ്ങൾ സ്വപ്നം കാണാൻ പോലുമാകാത്ത റെക്കോർഡ്; ലോകകപ്പിൽ ചരിത്രമെഴുതി സ്പാനിഷ് നായകൻ!

Football
  •  2 days ago
No Image

കന്യാകുമാരിയിൽ പാൻമസാല വിറ്റതിന് അറസ്റ്റിലായ യുവാവ് കസ്റ്റഡിയിൽ മരിച്ചു; ടി.വി.കെ സർക്കാരിനെതിരെ പ്രതിപക്ഷം

National
  •  2 days ago