പോളിടെക്‌നിക്ക് ഹൈസ്‌കൂളില്‍ സ്‌ഫോടനം: നാല് പേര്‍ക്ക് പരുക്ക്
കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി പോളിടെക്‌നിക് ഹൈസ്‌കൂളില്‍ കുട്ടികള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഇലക്ട്രോണിക്ക് ഉപകരണം പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു.
ഇന്നലെ രാവിലെ പത്ത് മണിയോടെയാണു സ്‌ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ അശ്വിന്‍(14), അന്റോച്ചന്‍(14), ഫ്രെഡി(14), ആദിത്യന്‍ പ്രസാദ്(14) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പിന്നീട് 26-ാം മൈലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എരുമേലി സ്വദേശി അശ്വിനു മൂന്നു ദിവസം മുന്‍പ് എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ കിടന്ന് കിട്ടിയ ഇലക്ട്രോണിക്ക് ഉപകരണം സ്‌കൂളില്‍ കൊണ്ടുവന്നു ആദ്യ പിരീട് കഴിഞ്ഞ് അധ്യാപകരില്ലാത്ത സമയം നോക്കി കൂട്ടുകാരുമൊത്തു കൈയിലുണ്ടായിരുന്ന ഉപകരണം ചാര്‍ജര്‍ ഉപയോഗിച്ച് സ്വിച്ച് ബോര്‍ഡില്‍ കുത്തിയ ഉടന്‍ ഉഗ്രസ്ഥോടനത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നെന്നു കുട്ടികള്‍ പറഞ്ഞു. സംഭവം അറിഞ്ഞ് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. വി.യു കുര്യാക്കോസ്, എസ്.ഐ ഷിന്റോ പി കുര്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് മേല്‍ നടപടികള്‍ സ്വീകരിച്ചു.
സംഭവത്തെ വളരെ ഗുരുതരമായി കണ്ടുകൊണ്ട് എറണാകുളത്ത് നിന്നും തിരുവനന്തപുരത്ത് നിന്നും വിരളയടാള വിദഗ്ദരും, ബോംബ് സ്‌ക്വോട് വിദഗ്ദരും എത്തിയിട്ടുണ്ട്. പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്, കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ ഷീലാ ദേവി, കൂവ്വപ്പള്ളി വില്ലേജ് ഓഫിസര്‍ ഷാജി, എറണാകുളം റെയ്ഞ്ച് ബോംബ് സ്‌ക്വോടിലെ എ.എസ്.ഐ. എ പ്രശാന്ത്, ഗിരീഷ് കുമാര്‍, ഉണ്ണ്കൃഷ്ണന്‍, ലൗലി സൈമണ്‍, വി രാജീവ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."