സ്‌കൂളില്‍ വൈദ്യുതിയും ശുചിമുറിയുമില്ല മൂന്നാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കോട്ടയം: വൈദ്യുതിയും ശുചിമുറിയുമില്ലാത്ത കോട്ടയം ഗവ. മുഹമ്മദന്‍ യു.പി സ്‌കൂളിന്റെ ശോചനീയാവസ്ഥയെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു.
വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറില്‍ നിന്നും നഗരസഭാ സെക്രട്ടറിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടത്. മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. 2016-17 അധ്യയനവര്‍ഷം ആരംഭിച്ച് ഒരാഴ്ച തികയുന്നതിനു മുന്‍പ് കാലപ്പഴക്കത്താല്‍ സ്‌കൂളിലെ പാചകപുരയും വര്‍ക്ക് റൂമും അങ്കണവാടി ക്ലാസ് മുറിയും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഇടിഞ്ഞു വീണു. ഇതിനെ തുടര്‍ന്ന് മറ്റ് കെട്ടിടങ്ങളുടെ ഫിറ്റ്‌നെസ് ലഭിക്കാത്തതിനാല്‍ സ്‌കൂളിന്റ പ്രവര്‍ത്തനം ഒരാഴ്ചയോളം തടസപ്പെട്ടിരുന്നു. കഴിഞ്ഞ ജൂണ്‍ 8 ന് വൈദ്യുത കണക്ഷനും വിച്ഛേദിക്കപ്പെട്ടു. അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും വൈദ്യുത കണക്ഷന്‍ പുന:സ്ഥാപിക്കുന്നതിന് നിവേദനവുമായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങിയെങ്കിലും നടപടിയുണ്ടായില്ല.
കഴിഞ്ഞ ഓഗസ്റ്റ് 17 മുതല്‍ നവീകരിച്ച ആസ്ബസ്റ്റോസ് ഷീറ്റിട്ട ഹാളില്‍ ക്ലാസുകള്‍ താല്‍കാലികമായി പ്രവര്‍ത്തനം തുടങ്ങി. ഏഴ് ക്ലാസുകളാണ് യാതൊരു സൗകര്യവുമില്ലാത്ത ഹാളില്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂളില്‍ നാളിതുവരെയായിട്ടും വൈദ്യുതി കണക്ഷന്‍ പുന:സ്ഥാപിച്ചിട്ടില്ല.
വൈദ്യുതിയില്ലാത്തതിനാല്‍ ഐ.ടി പഠനം നടക്കുന്നില്ല. നവംബര്‍ 1 ന് സ്‌കൂളില്‍ വൈഫൈ കണക്ഷന്‍ ലഭിച്ചെങ്കിലും വൈദ്യുതിയില്ലാത്തതിനാല്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
ശുചിമുറിയും പാചകപുരയും പ്രവര്‍ത്തനക്ഷമമല്ലെന്നും പരാതിയില്‍ പറയുന്നു. ഹെഡ്മാസ്റ്ററുടെ ഉത്തരവാദിത്വത്തില്‍ ഫിറ്റ്‌നെറ്റ്‌സ് ഇല്ലാത്ത കെട്ടിടത്തില്‍ പാചകപുര പ്രവര്‍ത്തിക്കുന്നതുകൊണ്ടുമാത്രം ഉച്ചഭക്ഷണം മുടങ്ങുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ കമ്മിഷന്‍ മുന്‍പാകെ വ്യക്തമാക്കി. 13 വയസിനു താഴെ മാത്രം പ്രായമുള്ള തങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. കേസ് മേയില്‍ കോട്ടയം റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."