വനിതാകമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു പാലാ നഗരസഭാ ചെയര്‍പേഴ്‌സനെ അപമാനിച്ച സംഭവം
പാലാ: ലോകവനിതാ ദിനത്തില്‍ പാലാ നഗരസഭാ ചെയര്‍പേഴ്‌സനെയും വനിതാ കൗണ്‍സിലറെയും വാട്‌സാപ്പിലൂടെ അപമാനിച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്റെ ഇടപെടല്‍. ഇതു സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ഉടന്‍ വനിതാ കമ്മിഷന് നല്‍കണമെന്ന് അംഗം ഡോ. ജെ. പ്രമീളാദേവി കോട്ടയം എസ്.പിക്കും പാലാ ഡി.വൈ,എസ്.പിക്കും നിര്‍ദേശം നല്‍കി. ഇതോടൊപ്പം വനിതാ കമ്മിഷന്‍ സ്വന്തം നിലയിലും തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടത്തുമെന്നും ഡോ. ജെ പ്രമീളാദേവി പറഞ്ഞു.
പാലായില്‍ സ്ത്രീ സുരക്ഷാ സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ വനിതാ കമ്മിഷന്‍ അംഗത്തിന് പാലാ നഗരസഭാ അധ്യക്ഷ ലീനാ സണ്ണി നേരിട്ട് നിവേദനം നല്‍കുകയായിരുന്നു. തന്നെ ഒരു കൗണ്‍സിലര്‍ പരസ്യമായി തടയാന്‍ ശ്രമിച്ചെന്നും വാട്‌സാപ്പിലൂടെ അപമാനിച്ചെന്നും ചെയര്‍പേഴ്‌സണ്‍ വനിതാ കമ്മിഷന്‍ അംഗത്തോട് പറഞ്ഞു. എത്രയും വേഗം തനിക്കും സഹ വനിതാകൗണ്‍സിലര്‍മാര്‍ക്കും വേണ്ട നീതി ലഭ്യമാക്കാന്‍ വനിതാ കമ്മിഷന്‍ ഇടപെടണമെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആവശ്യപ്പെട്ടു. പൊലിസിന്റെ അന്വേഷണത്തില്‍ വേഗത പോരായെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ഉടന്‍ മുഖ്യമന്ത്രിയെ കാണുമെന്നും ചെയര്‍പേഴ്‌സണ്‍ തുടര്‍ന്നു.
പൊതു ജനസേവനരംഗത്ത് സജീവമായി നില്‍ക്കുന്ന നഗരസഭാ ചെയര്‍പേഴ്‌സനെയും വനിതാ കൗണ്‍സിലറെയും വാട്‌സാപ്പിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സംഭവം ഖേദകരമാണെന്ന് വനിതാകമ്മിഷന്‍ അംഗം ഡോ. ജെ പ്രമീളാദേവി പറഞ്ഞു. ഇതിലെ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കേണ്ടതുണ്ട്. ഇതില്‍ ലഭിക്കുന്ന ശിക്ഷ സമൂഹത്തിന് മാതൃകയാകണമെന്നും വനിതാകമ്മിഷന്‍ അംഗം പറഞ്ഞു.
നഗരസഭയിലെ ഒരു താല്‍ക്കാലിക ജീവനക്കാരനാണ് തന്നെയും വനിതാ കൗണ്‍സിലറെയും അപമാനിച്ചതെന്ന് ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണി വനിതാ കമ്മിഷന്‍ അംഗത്തോട് വെളിപ്പെടുത്തി. എന്നാല്‍ ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് രണ്ടു മാസമായി കളഞ്ഞുപോയി എന്നാണ് പൊലിസ് നല്‍കുന്ന വിശദീകരണമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. നഗരസഭാ വനിതാ കൗണ്‍സിലര്‍മാരും ചെയര്‍പേഴ്‌സനൊപ്പം വനിതാ കമ്മിഷന്‍ അംഗത്തെ കാണാനുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."