വയനാട്ടില്‍ മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്റര്‍
കല്‍പ്പറ്റ: ഒരിടവേളക്ക് ശേഷം വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി കലക്ടറേറ്റ് പടിക്കല്‍ കാഞ്ഞിരത്തിനാല്‍ കുടുംബം നടത്തിവരുന്ന സമരത്തെ പിന്തുണച്ചാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. വയനാട് പ്രസ് ക്ലബിലെ വാതിലിലും ഫോറസ്റ്റ് ഓഫിസ് പരിസരത്തും കലക്ടറേറ്റിന് മുന്നിലുമാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
രാവിലെയാണ് പോസ്റ്റര്‍ ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്. പ്രസ് ക്ലബിന്റെ പ്രധാന ഗെയിറ്റും കടന്ന് കെട്ടിടത്തിന്റെ വാതിലിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ബാക്കിയുള്ള പോസ്റ്റര്‍ ഒരു കവറിലാക്കി ഇതേ വാതിലിന് സമീപം ഉപേക്ഷിച്ചിട്ടുമുണ്ട്. 'കാഞ്ഞിരത്തിനാല്‍ കുടുംബം നീതിക്കുവേണ്ടി കലക്ടറേറ്റിന് മുന്നില്‍ രണ്ട് വര്‍ഷത്തോളമായി നടത്തിവരുന്ന സമരത്തിനോട് ഭരണാധികാരികള്‍ക്ക് പുല്ലുവില, ഭരണാധികാരികള്‍ ജന ശത്രുക്കളാണ്, ജനങ്ങളേയും ജീവിതത്തേയും കടന്നാക്രമിക്കുന്നതും നശിപ്പിക്കുന്നതും ഇവരുടെ ഹോബിയാണ്, ഇവിടെ ജീവിക്കണമെങ്കില്‍ സൈനീക കടന്നാക്രമണത്തിനും ജനകീയ യുദ്ധമുന്നണിയിലും അണിചേരുക, സി.പി.ഐ (മാവോയിസ്റ്റ്)' എന്നിങ്ങനെയാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."