കരുവാരകുണ്ട് പുതിയ ബസ്സ്റ്റാന്‍ഡ് മാലിന്യ സംഭരണ കേന്ദ്രമാക്കും
കരുവാരകുണ്ട്: പുതിയ ബസ്സ്റ്റാന്‍ഡ് താല്‍ക്കാലിക മാലിന്യ സംഭരണ കേന്ദ്രമാക്കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. അടുത്ത പഞ്ചായത്തായ തുവ്വൂരില്‍ നടപ്പാക്കിയ ഗ്രാമ ജ്യോതി മാലിന്യ നിര്‍മാര്‍ജന പദ്ധതിയാണ് കരുവാരകുണ്ടിലും നടപ്പാക്കുക. ഇതിന്റെ ഭാഗമായി മാലിന്യം സംഭരിക്കുന്നതിന് പഞ്ചായത്തിലെ എല്ലാ വീടുകളിലും പ്രത്യേക സഞ്ചി സ്ഥാപിക്കും.
തുടര്‍ന്ന് സംഭരിക്കുന്ന മാലിന്യങ്ങള്‍ തവണകളായി ശേഖരിക്കും. വില്പന നടത്താന്‍ കഴിയുന്നവ പ്രത്യേകമായി തരം തിരിച്ച് വില്പന നടത്തും. ഹരിത കര്‍മ സേനയാണ് മാലിന്യം ശേഖരിക്കുക. വില്പന നടത്തുന്നതിലൂടെ ഇത് പഞ്ചായത്തിന് വരുമാനമാകും. പ്ലാസ്റ്റിക് നിരോധനം പരിപൂര്‍ണമാക്കും. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ നിയമപാലകരുടെ സഹായത്താന്‍ നടപടിക്ക് വിധേയമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മഠത്തില്‍ ലത്തീഫ് പറഞ്ഞു. ഇതോടെ ഇപ്പോള്‍ ഉപകാരമില്ലാതെ കിടക്കുന്ന പുതിയ ബസ് സ്റ്റാന്‍ഡ് താല്‍ക്കാലികമായി മാലിന്യ സംഭരണ കേന്ദ്രമാക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."