ഭാഷയുടെയും സംസ്‌കാരത്തിന്റെയും മതിലുകള്‍ ഒന്നിച്ചുനിന്ന് ഭേദിക്കണം: ബാബു പറശ്ശേരി
കോഴിക്കോട്: സ്വന്തം നാട്ടുകാരോടു മാത്രം കൂട്ടുകൂടിയും സ്വന്തം ഭാഷയില്‍മാത്രം സംസാരിച്ചും വേറിട്ടുനില്‍ക്കാതെ സമഭാവനയോടു കൂടി ചിന്തിച്ചു ഭാഷയുടെയും സംസ്‌കാരത്തിന്റെയും മതിലുകള്‍ ഭേദിക്കണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി. വായനാ വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഭാഷാ സമന്വയവേദി, പ്രവാസി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന 'മറുനാട്ടുകാരുടെ മലയാള വായന' ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതരസംസ്ഥാനക്കാര്‍ നമുക്ക് അന്യരല്ല. അവര്‍ക്കു മലയാളവും മലയാളിയും അന്യമായിത്തോന്നരുത്. ഒരാളുടെ കുറ്റകൃത്യങ്ങളുടെ അളവുകോലില്‍ എല്ലാവരെയും അളക്കുന്ന പ്രവണതയും ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഡോ. ആര്‍സു അധ്യക്ഷനായി.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. പ്രമോദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഖാദര്‍ പാലാഴി, ആറ്റക്കോയ പള്ളിക്കണ്ടി, നെഹ്‌റു യുവകേന്ദ്ര കോ-ഓര്‍ഡിനേറ്റര്‍ പി. ജയപ്രകാശ്, ഡോ. ഒ. വാസവന്‍, പി. വാസു, ഡോ. ഇ. മിനി, ഡോ. പി.ഐ മീര, സണ്ണി ജോസഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."