HOME
DETAILS
MAL
ട്രംപിന് വീണ്ടും തിരിച്ചടി: യാത്രാ നിരോധനം നടപ്പാക്കേണ്ടെന്ന് ഹവായ് കോടതി
backup
March 16 2017 | 02:03 AM
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ട് ട്രംപിന് വീണ്ടും തിരിച്ചടി. ട്രംപിന്റെ പുതിയ യാത്രാ നിരോധന ഉത്തരവിനും കോടതി വിലക്ക്. യാത്രാ നിരോധനം നടപ്പാക്കേണ്ടതില്ലെന്ന് ഹവായ് കോടതി ഉത്തരവിട്ടു. ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് നടപടി.
നിരോധനം നടപ്പാക്കുന്നത് രാജ്യസുരക്ഷക്കാണെന്ന വാദം സംശയം ജനിപ്പിക്കുന്നതാണെന്ന് യു.എസ് ജില്ലാ ജഡ്ജ് ഡെറിക് വാട്സണ് പറഞ്ഞു. പുതിയ ഉത്തരവ് മുസ്ലിം സമൂഹത്തെ ദ്രോഹിക്കുന്നതാണ്. വിനോദ സഞ്ചാരികളേയും വിദേശ വിദ്യാര്‍ഥികളേയും ഇത് ബാധിക്കും. ഉത്തരവില്‍ ഇസ്ലാം എന്ന് പേരെടുത്ത് പറയുന്നില്ലെങ്കിലും പ്രത്യേക മതത്തിനെതിരെയാണെന്നത് മനസ്സിലാക്കാമെന്നും കോടതി നിരീക്ഷിച്ചു.
അഭൂതപൂര്‍വ്വമായ വിധിയാണിതെന്ന് ട്രംപ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."