പരീക്കര്‍ മന്ത്രിസഭക്ക് 48 മണിക്കൂര്‍ ആയുസ്സെന്ന് ദിഗ്വിജയ് സിങ്
പനാജി: ഗോവ നിയമസഭയില്‍ ശക്തി തെളിയിക്കാന്‍ ഒരുങ്ങുന്ന മനോഹര്‍ പരീക്കറിനെ പരിഹസിച്ച് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. പരീക്കര്‍ സര്‍ക്കാറിന് വെരും നാല്പത്തിയെട്ടു മണിക്കൂര്‍ നേരത്തെ ആയുസ്സേ ഉള്ളൂ എന്നാണ് ദിഗ് വിജയ് സിങ്ങിന്റെ പക്ഷം. വിശ്വാസ വോട്ടെടുപ്പില്‍ പരീക്കര്‍ സര്‍ക്കാര്‍ തോല്‍ക്കുമെന്ന് ദിഗ് വിജയ് വിലയിരുത്തി.
'എന്റെ ചിരി നിങ്ങള്‍ കാണുന്നില്ലേ, അത് ആത്മവിശ്വാസത്തിന്റേതാണ്. വിശ്വാസ വോട്ടെടുപ്പിനെ ഞങ്ങള്‍ തോല്‍പ്പിക്കും'- അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയെ പിന്തുണക്കുന്ന ഒരു സ്വതന്ത്രനും ഒരു ചെറു പാര്‍ട്ടി എം.എല്‍.എയും തങ്ങളുമായി ചര്‍ച്ചയിലാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. അവരുടെ പിന്തുണ ലഭിച്ചാല്‍ സഭയിലെ കോണ്‍ഗ്രസിന് 19 എം.എല്‍.എമാരുടെ പിന്തുണ ലഭിക്കും. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 21 പേരുടെ പിന്തുണയും. വിശ്വാസ വോട്ടെടുപ്പിനെ തോല്‍പ്പിക്കാന്‍ ബി.ജെ.പി സര്‍ക്കാരില്‍ നിന്നും രണ്ട് എം.എല്‍.എമാരെ കൂടി അടര്‍ത്തി മാറ്റി സ്വന്തം പാളയത്തില്‍ എത്തിക്കാനാണ് കോണ്‍ഗ്രസ്സിന്റെ ശ്രമം.
സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് പരീക്കര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പിന് ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."