പൊതുവിദ്യാലയ സംരക്ഷണ യജ്ഞം: മാതൃകയായി പൊതുവിദ്യാലയത്തിലെ അധ്യാപകര്‍
എടച്ചേരി: മറ്റുള്ളവര്‍ക്കൊപ്പം ഇവരുടെ എ പ്ലസിനും തിളക്കമേറെയാണെങ്കിലും ഇക്കൂട്ടര്‍ക്ക് പറയാന്‍ മറ്റൊരു കഥ കൂടിയുണ്ട്. കോഴിക്കോട് ജില്ലയിലെ നാദാപുരം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏതാനും വിദ്യാര്‍ഥിനികളാണ് വേറിട്ട അനുഭവം പങ്കുവയ്ക്കുന്നത്. ഇവരുടെ രക്ഷിതാക്കളും ഇതേ സ്‌കൂളിലും മറ്റു പൊതു വിദ്യാലയങ്ങളിലും ജോലി ചെയ്യുന്ന അധ്യാപകരാണ്. സര്‍ക്കാര്‍ തലത്തില്‍ നാടെങ്ങും പൊതു വിദ്യാലയ സംരക്ഷണ യജ്ഞം പൊടിപൊടിക്കുമ്പോഴും ഇത്തരം വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന അനേകം അധ്യാപകര്‍ സ്വന്തം മക്കളെ സ്വകാര്യ വിദ്യാലയങ്ങളിലയച്ച് പഠിപ്പിക്കുകയായിരുന്നു. ഇവര്‍ക്കെതിരേ പലയിടങ്ങളിലും ഫ്‌ളക്‌സുകളും ബാനറുകളും പ്രത്യക്ഷപ്പെടുകയും ചെയ്തു. അധ്യാപക പരിശീലന കേന്ദ്രങ്ങളിലും ഇത്തരം അധ്യാപകര്‍ക്കെതിരേ ശക്തമായ വിമര്‍ശനങ്ങളുമുയര്‍ന്നു.
എന്നാല്‍ ഇവിടെ ഒരു കൂട്ടം അധ്യാപകരായ രക്ഷിതാക്കള്‍ക്ക് അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് ഒരേ സ്ഥാപനത്തിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ ഇക്കഴിഞ്ഞ എസ്.എസ്.എല്‍. സി പരീക്ഷയില്‍ എല്ലാ വിഷയ ങ്ങള്‍ക്കും എപ്ലസ് നേടിയത്.
സ്വന്തം മക്കളുടെ പഠനം സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും സി.ബി.എസ് ഇ സ്ഥാപനങ്ങളിലുമാക്കുന്നുവെന്ന ആക്ഷേപം അധ്യാപകര്‍ക്കെതിരേ വ്യാപകമാണ് . എന്നാല്‍ ഈ പരാതി പൂര്‍ണമായി ശരിയല്ലെന്ന് അടിവരയിടുകയാണ് നാദാപുരം ടി.ഐ.എം ഗേള്‍സ് സ്‌കൂളിലെയും സമീപ സ്‌കൂളിലെയും ചില അധ്യാപകര്‍. സ്‌കൂളില്‍ നിന്ന് ഇത്തവണ എസ് എസ് എല്‍ .സി പരീക്ഷ ഫുള്‍ എ പ്ലസോടെ വിജയിച്ച ഏഴ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പൊതു വിദ്യാലയങ്ങളിലെ അധ്യാപകരാണ്.
മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ നസ്മില ഷെറിന്‍, ഹന എ .ആര്‍, മുഫ്‌ലിഹ മുനീര്‍, ഹംന എം.ടി എന്നിവര്‍ യഥാക്രമം ടി.ഐ.എമ്മിലെ അധ്യാപകരായ എ.ടി നാസര്‍ , ഇ സക്കീന, എം.കെ മുനീര്‍, എം.ടി റംല എന്നിവരുടെ മക്കളാണ്.
സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഇ. സിദ്ദീഖിന്റെ മകന്‍ പൊതു വിദ്യാലയമായ കടമേരി ആര്‍.എ.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലില്‍ നിന്നാണ് ഫുള്‍ എ.പ്ലസ് നേടി വിജയിച്ചത് . ടി.ഐ.എമ്മില്‍ നിന്ന് എ പ്ലസോടെ വിജയികളായ സിമല്‍ ഫാത്തിമ തലശ്ശേരി മുബാറക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി.എം അഷ്റഫ് മാസ്റ്ററുടെയും, സുഫൈന ബഷീര്‍ കുമ്മങ്കോട് ഈസ്റ്റ് എല്‍.പി സ്‌കൂളിലെ ബഷീര്‍ മാസ്റ്ററുടെയും മക്കളാണ്.
പൊതു വിദ്യാലയ മികവിന് വേണ്ടി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്നതിനാലാണ് സ്വന്തം മക്കളെ വിശ്വാസ പൂര്‍വം ഇത്തരം വിദ്യാലയങ്ങളിലേക്ക് അയക്കാന്‍ കഴിഞ്ഞതെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. തങ്ങളുടെ മക്കളുടെ എ പ്ലസ് മികവിന് ഇവര്‍ക്ക് കടപ്പാട് സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന പൊതു വിദ്യാലയങ്ങളാണെന്നാണ് ഇവരുടെ പക്ഷം.
പാറക്കടവ്: സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന അധ്യാപകര്‍ സ്വന്തം മക്കളെ അണ്‍ എയിഡഡ് സ്‌കൂളുകളിലേക്കയക്കുന്നു എന്ന പരാതി നിലനില്‍ക്കേ സ്വന്തം മക്കളെ സ്വന്തം സ്‌കൂളില്‍ തന്നെ പഠിപ്പിച്ചാണ് ഉമ്മത്തൂര്‍ എസ്.ഐ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ മാതൃകയാകുന്നത്.
കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഈ കുട്ടികളെല്ലാം ഫുള്‍ എ പ്ലസ് നേടാനായത് അതിലേറെ ശ്രദ്ധേയമായി. ഈ സ്‌കൂളിലെ മുഴുവന്‍ അധ്യാപകരുടേയും മക്കള്‍ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കണമെന്ന് സ്റ്റാഫ് എടുത്ത ഉറച്ച തീരുമാനത്തിന് പിന്നാലെയാണ് സ്വന്തം സ്‌കൂളില്‍ തന്നെ പഠിപ്പിക്കാന്‍ പലരും തയാറായത്. ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയ 8 അധ്യാപകരുടെ മക്കളാണ് എസ്.എസ്.എല്‍.സി യിലും പ്ലസ് ടു വിലും ഫുള്‍ എ പ്ലസ് നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."