ഇടിമിന്നലേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം വീതം നല്‍കും
കിളിമാനൂര്‍ : കഴിഞ്ഞ ദിവസം കിളിമാനൂരില്‍ ഇടിമിന്നലേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നാലു ലക്ഷം രൂപ വീതം നല്‍കും. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നാണ് തുക ം നല്‍കുന്നത് .ഇന്നലെ നിയമസഭയില്‍ ബി.സത്യന് എംഎല്‍എ യുടെ സബ്മിഷന് മറുപടിയായി റവന്യൂ മന്ത്രി ചന്ദ്രശേഖരനാണ് ഇക്കാര്യം അറിയിച്ചത്. കുടുംബങ്ങള്‍ക്ക് അടിയന്തിര സഹായമായി 10,000 രൂപ അനുവദിച്ചിട്ടുണ്ടെന്നും ബാക്കി തുക ഉടന്‍ തന്നെ നല്‍കുന്നതാണെന്നും മന്ത്രി അറിയിച്ചു. ഈ തുക ഇന്നലെ ബി.സത്യന് എം.എല്‍.എ വീടുകളിലെത്തി കൈമാറി .
കിളിമാനൂര്‍ കൊടുവഴന്നൂര്‍ പൊയ്യക്കട ചെമ്പ്രകാട് മുബീന മന്‍സിലില്‍ ഉമറുല്‍ ഫാറൂക് (17 ) നഗരൂര്‍ വെള്ളം കൊള്ളി കോട്ടയക്കല്‍ വിഷ്ണുഭവനില്‍ തുളസി (46) എന്നിവരാണ് കഴിഞ്ഞ ദിവസം ഇടിമിന്നലേറ്റ് മരിച്ചത്. ഉമറുല്‍ ഫാറൂക്കിന്റെ ഇന്നലെ വന്‍ജനാവലിയുടെ സാനിധ്യത്തില്‍ പൊയ്യക്കട ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി. തുളസിയുടെ മൃതദേഹം മകന് വിഷ്ണു നാട്ടിലെത്തിയ ശേഷം ഇന്ന് രാവിലെ ഒമ്പതരയോടെ സംസ്കരിക്കും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."