HOME
DETAILS

പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവം: പ്രതി വലയിലായതായി സൂചന

  
backup
March 16 2017 | 23:03 PM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%82-%e0%b4%95%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b9%e0%b4%a4

പൊന്നാനി: പൊന്നാനി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാരണക്കാരനായ പ്രതി വലയിലായതായി സൂചന. അയല്‍വാസിയായ ഓട്ടോ ഡ്രൈവറാണ് ഇപ്പോള്‍ പൊലിസ് നിരീക്ഷണത്തിലുള്ളത്. പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായതായി നേരത്തേ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ലൈംഗികപീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പൊന്നാനി ഈശ്വരമംഗലം സ്വദേശിനിയായ വിദ്യാര്‍ഥിനി കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ചത്. ഞായറാഴ്ച വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ ആദ്യം പൊന്നാനി താലൂക്ക് ആശുപത്രിയിലും പിന്നിട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ നില വഷളായതിനെ തുര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതിനിടെ കയര്‍പൊട്ടി വീഴുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.
കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ലൈംഗിക പീഡനം നടന്നതായി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതനുസരിച്ചുള്ള അന്വേഷണമാണ് അയല്‍വാസിയായ ഒട്ടോ ഡ്രൈവറായ യുവാവിലെത്തിയത്. പെണ്‍കുട്ടി അച്ചനമ്മമാര്‍ ഇല്ലാത്ത പല ദിവസങ്ങളിലും ഇയാളുടെ വീട്ടില്‍ കിടന്നുറങ്ങാറുണ്ടെന്നാണ് പൊലിസിന് ലഭിച്ച വിവരം. പത്തോളം സഹപാഠികളില്‍ പൊലിസ് മൊഴിയെടുത്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമെ കൂടുതല്‍ വിശദമായി അന്വേഷണം പുരോഗമിപ്പിക്കാനാവു എന്നാണ് പൊലിസ് പറയുന്നത്. ഇന്നലെ ഫോറന്‍സിക് വിഭാഗം കുട്ടിയുടെ വീട്ടിലെത്തി വിശദമായ പരിശോധന നടത്തിയിരുന്നു.
ജനല്‍ കമ്പിയില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യാനാണ് പെണ്‍കുട്ടി ശ്രമിച്ചത്. ഇതിനിടെ ഷാള്‍ പൊട്ടി പെണ്‍കുട്ടി നിലത്ത് വീഴുകയായിരുന്നു. എന്നാല്‍ യുവാവുമൊത്തുള്ള പെണ്‍കുട്ടിയുടെ ബന്ധങ്ങളെക്കുറിച്ചൊന്നും തങ്ങള്‍ക്ക് അറിയില്ലെന്നാണ് വീട്ടുകാരുടെ വിശദികരണം. കേസ് അന്വേഷണത്തില്‍ വീട്ടുകാര്‍ സഹകരിക്കുന്നില്ലെന്നാണ് പൊലിസിന്റെ പരാതി. അതേസമയം പെണ്‍കുട്ടിയുടെ മൂത്ത സഹോദരി അയല്‍വാസിയായ യുവാവിനെതിരേ നിര്‍ണായക മൊഴി നല്‍കിയിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മൂത്ത സഹോദരിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കഴിഞ്ഞ തിങ്കളാഴ്ച കുട്ടിയുടെ മൊഴിയെടുക്കാന്‍ മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും അപ്പോള്‍ കുട്ടി  അബോധാവസ്ഥയിലായതിനാല്‍ മടങ്ങിപ്പോവുകയായിരുന്നു. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനംവകുപ്പിന്റെ അനാസ്ഥ കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  12 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  12 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  12 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  12 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  12 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  12 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  12 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  12 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  12 days ago