HOME
DETAILS
MAL
പതിമൂന്നുകാരന് വിവാഹം
backup
May 14 2018 | 02:05 AM
ഹൈദരാബാദ്: ആന്ധ്രയിലെ കുര്‍നൂല്‍ ജില്ലയില്‍ 13 കാരന് ബാലന് 23 കാരിയെ വിവാഹം ചെയ്തു. ഉപ്പറഹള്‍ ഗ്രാമത്തിലാണ് വിചിത്രമായ വിവാഹം നടന്നത്. 13 വയസുള്ള മൂത്ത മകനെ കൊണ്ട് രോഗിയായ അമ്മ 23 കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്മക്കളും ഉള്‍പ്പെടുന്നതായിരുന്നു വരന്റെ കുടുംബം. കുടുംബം നോക്കി നടത്താന്‍ പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ വേണമെന്ന ആഗ്രഹത്തിലായിരുന്നുവത്രെ വിവാഹം.
സ്ത്രീയുടെ ഭര്‍ത്താവ് മുഴുക്കുടിയന് ആയിരുന്നു. കാര്‍ഷിക വൃത്തിയായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. അതുകൊണ്ട് തന്നെ തന്റെ മരണ ശേഷം കുട്ടികളെ ആരും സംരക്ഷിക്കില്ലെന്ന ചിന്തയുടെ പുറത്തായിരുന്നു അമ്മ മകനെ വിവാഹത്തിന് നിര്‍ബന്ധിച്ചത്. കര്‍ണാടകയിലെ ബെല്ലാരിയിലെ ചണിക്കണനൂര്‍ എന്ന ഗ്രാമത്തിലാണ് വധു. ഏപ്രില്‍ 23 നായിരുന്നു വിവാഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."