വഴിയാത്രക്കാര്‍ക്ക് മൂന്നാം വര്‍ഷവും ദാഹജലമൊരുക്കി ഓട്ടോഡ്രൈവര്‍മാര്‍
പുതുനഗരം: വഴിയാത്രക്കാര്‍ക്ക് മൂന്നാം വര്‍ഷവും ദാഹജലമൊരുക്കി പുതുനഗരത്ത ഓട്ടോഡ്രൈവര്‍മാര്‍ മാതൃകയാകുന്നു. പുതുനഗരം ട്രാഫിക് സിഗ്നലില്‍ പൊരിവെയിലത്തു ദാഹംകൊണ്ട് വയലഞ്ഞ് നില്‍ക്കുന്ന യാത്രക്കാരെ മാടിവിളിച്ച് വെള്ളം നല്‍കുന്ന ഓട്ടോഡ്രൈവര്‍മാരുടെ സേവനമാണ് പുതുനഗരത്ത് മാതൃകയാകുന്നത്്.
താഴേക്കിറങ്ങുവാന്‍ സാധിക്കാത്ത യാത്രക്കാര്‍ക്ക് വാഹനത്തിലെത്തിച്ച് ദാഹജലം നല്‍കുന്ന പുതുനഗരത്തെ ഓട്ടോഡ്രൈവര്‍മാരുടെ മാതൃക നാടിനുതന്നെ അഭിമാനമാകുന്നു.
പുതുനഗരത്തിലെത്തുന്ന വിദ്യാര്‍ഥികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സഹായകമായ കുടിവെള്ളവിതരണം മൂന്നാം വര്‍ഷവും തുടരുന്നതില്‍ നാട്ടുകാരുടെ പ്രോല്‍സാഹനവും ഉണ്ടായിട്ടുണ്ടെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു.
രണ്ടുവര്‍ഷം മുമ്പ് കുടിവെള്ള വിതരണത്തിന് സ്വീകാര്യത കുറഞ്ഞെങ്കിലും വേനല്‍ചൂട് വര്‍ധിച്ചതോടെ വെള്ളത്തിന്റെ ആവശ്യക്കാര്‍ വര്‍ധിച്ചത് സേവനം തുടരാന്‍ കാരണമായി. പുതുനഗരം ജങ്ഷനിലെ ഇരുപത്തഞ്ചേളം ഓട്ടോ ഡ്രൈവര്‍മാര്‍ വേനല്‍സമയങ്ങളില്‍ പൂര്‍ണമായും വഴിയാത്രക്കാര്‍ക്കു വേണ്ടി കുടിവെള്ളം സജ്ജീകരിക്കുമെന്ന് ഒന്നിച്ച് തീരുമാനമെടുത്താണ് തടസ്സമില്ലാതെ എല്ലാ ഡ്രൈവര്‍മാരുടെയും സഹകരണത്തോടെ മുന്നേറുന്നതെന്ന്് എസ്. സുള്‍ഫിക്കര്‍ പറയുന്നു.
ആദ്യം മണ്‍കലത്തില്‍ വെള്ളം ഒഴിച്ചുവെച്ച് ദാഹജലം നല്‍കിയിരന്നു. എന്നാല്‍ ഇത്തവണ വേനല്‍ നേരത്തെയായതും കിണറുകളില്‍ വെള്ളമില്ലാതായതുമാണ് ഫില്‍റ്റര്‍ വെള്ളം വിലക്കുവാങ്ങി വെക്കാന്‍ തയ്യാറായത്. നിലവില്‍ ശരാശരി പ്രതിദിനം മൂന്ന് ബോട്ടില്‍ വെള്ളമാണ് ചിലവാകുന്നത്. രാവിലെ എട്ടു മുതല്‍ വൈകുന്നേരം ആറു വരെയാണ് കുടിവെള്ളം റോഡരുകില്‍ വയ്ക്കുന്നത്.
കുടിവെള്ളവിതരണത്തിനു പുറമെ പാവപെട്ട രോഗികള്‍ക്ക് സഹായങ്ങളും പുതുനഗരത്തെ ഓട്ടോഡ്രൈവര്‍മാര്‍ ചെയ്തു വരുന്നുണ്ട്. പുതുനഗരം ജങ്ഷനിലെ ഓട്ടോഡ്രൈവര്‍മാര്‍ സംയുക്തമായി ആരംഭിച്ച പരിശ്രമത്തെ പുതുനഗരം പഞ്ചായത്ത് പ്രസിന്റ് മുഹമ്മദ് ഫാറൂഖ് ഉള്‍പെടെ നിരവധി ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."