സാമൂഹ്യ മാധ്യമങ്ങള്‍ വായനക്കാരന് പകരമാകില്ല: അബ്ദുസമദ് സമദാനി
മുഹമ്മ: സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അറിവുകള്‍ ഒരു വായനക്കാരന് പകരമാകില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി പറഞ്ഞു. മുഹമ്മ കായിപ്പുറം സൗഹൃദ വേദി വായനശാലയുടെ വാര്‍ഷികം ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന ഒരിക്കലും നശിക്കുന്ന അറിവല്ല. സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും എല്ലാ അറിവും നേടാന്‍ കഴിയില്ല. മാറിയ സാഹചര്യത്തില്‍ മാതാവിനെയും പിതാവിനെയും വൃദ്ധസദനങ്ങളില്‍ ഉപേക്ഷിക്കുന്നത് ദിനംപ്രതി എറി വരുകയാണ്.
ഈ മാതൃദിനത്തില്‍ മാതാപിതാക്കളെ സ്‌നേഹിക്കുന്ന മക്കളാകാന്‍ നാം തയ്യാറാകണം. മാതൃസ്‌നേഹത്തെ ഓര്‍മപെടുത്താനാണ് പൊക്കിള്‍ കൊടി നമുക്ക് ദൈവം നല്‍കിയിരിക്കുന്നത്. ഈ കാലഘട്ടത്തില്‍ വിഷപാമ്പുകളെയോ ക്രൂര മൃഗങ്ങളെയോ അല്ല മനുഷ്യരിലെ മൃഗീയ വാസനയുള്ള കാട്ടാളന്‍ മാരെയാണ് നാം ഭയക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനശാലാ പ്രസിഡന്റ് ടി.കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ആര്‍ വിനോദ് സ്വാഗതവും ഖജാന്‍ജി അജയകുമാര്‍ നന്ദിയും പറഞ്ഞു. വി.എം സുഗാന്ധി, സി.ബി ഷാജികുമാര്‍, ദീപാ അജിത് കുമാര്‍, അനൂര്‍ സോമന്‍ എന്നിവര്‍ സംസാരിച്ചു.പഞ്ചായത്തിലെ അഞ്ഞൂറ് കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണം സമദാനിയും ചികിത്സാ സഹായ വിതരണ ഉദ്ഘാടനം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.ബി ഷാജികുമാറും നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."