HOME
DETAILS

മഹാരാഷ്ട്രയില്‍ സസ്‌പെന്‍സ് തുടരുന്നു; ആരാകും മുഖ്യമന്ത്രി

  
November 24, 2024 | 3:00 PM

Suspense continues in Maharashtra Who will be the Chief Minister

മുംബൈ: മഹാരാഷ്ട്രയിലെ പുതിയ സര്‍ക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്യാൻ സാധ്യത. മുഖ്യമന്ത്രി ആരെന്നതിനുള്ള തീരുമാനത്തിനായി മുന്നണി നേതാക്കള്‍ അമിത്ഷായെ കാണും. രണ്ടരവര്‍ഷം കൂടി തുടരാന്‍ ഏക്നാഥ് ഷിന്‍ഡെ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി മുഖ്യമന്ത്രി പദം ഏറ്റെടുക്കണമെന്നാണ് സംസ്ഥാന നേതൃത്വം താല്‍പര്യപ്പെടുന്നത്.   

മുഖ്യമന്ത്രിയുടെയും രണ്ട് ഉപ മുഖ്യമന്ത്രിമാരുടെയും സത്യപ്രതിജ്ഞ നാളെ നടക്കുമെന്നാണ് റിപ്പോർട്ട്. ദേവേന്ദ്ര ഫഡ്നാവിസും ഏക്നാഥ് ഷിന്‍ഡെയും അജിത് പവാറുമായിരിക്കും നാളെ സത്യപ്രതിജ്ഞ ചെയ്യുക. മൂവരില്‍ ആരായിരിക്കും മുഖ്യമന്ത്രിയെന്നതാണ് ഇപ്പോഴും സസ്പെന്‍സ് നിറഞ്ഞിരിക്കുകയാണ്. രണ്ടര വര്‍ഷം കൂടി മുഖ്യമന്തിയായി തുടരണമെന്ന് ഏക്നാഥ് ഷിന്‍ഡെ എന്‍ഡിഎ നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയില്‍ നിന്ന് മുഖ്യമന്ത്രി വേണമെന്ന് ബിജെപി നേതാക്കളുടെ നിലപാട്.  നിലവിലെ ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയാണ് ഇവര്‍ പിന്തുണക്കുന്നത്. അജിത് പവാര്‍ ഉപ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പാണ്.   

മൂന്ന് പേരും അമിത്ഷായുമായി ചര്‍ച്ച നടത്തി തീരുമാനത്തിലെത്തും. ലോക് സഭയില്‍ ആറ് എംപിമാരുള്ള ഏക്നാഥ് ഷിന്‍ഡെ പിണക്കാതെയുള്ള തീരുമാനത്തിനാകും ദേശീയ നേതൃത്വം എടുക്കാൻ ശ്രമിക്കുക. ഇതിനുശേഷം രാത്രിയിലോ നാളെയോ ഗവര്‍ണറെ കണ്ട് അവകാശവാദമുന്നയിക്കാനാണ് തീരുമാനം. മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഒരാഴ്ച്ചക്കുള്ളില്‍ നടത്താനും ധാരണയായിട്ടുണ്ട്. ഇപ്പോള്‍ ശിവസേനയും എന്‍സിപിയും കൈവശം വെച്ചിരിക്കുന്ന പ്രധാനവകുപ്പുകളില്‍ പലതും ബിജെപി ഏറ്റെടുക്കാൻ സാധ്യതയേറേയാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  2 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  2 hours ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  2 hours ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  3 hours ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  3 hours ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  3 hours ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  3 hours ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  3 hours ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  3 hours ago