HOME
DETAILS
MAL
അടിയന്തിരാവസ്ഥ 41-ാം അനുസ്മരണം
backup
June 26 2016 | 01:06 AM
ആലുവ: ഇനിയൊരടിയന്തിരാവസ്ഥ സംജാതമാകാതിരിക്കാന്‍ തൊഴിലാളികളും ജനങ്ങളും ജാഗരൂകരായിരിക്കണമെന്ന് എച്ച്.എം.എസ് മുന്‍ ദേശീയ അധ്യക്ഷന്‍ തമ്പാന് തോമസ്സ് പറഞ്ഞു.
അടിയന്തിരാവസ്ഥ 41-ാം അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമിതാധികാര ശക്തികളും ഫാസിസ്റ്റ് പ്രവണതകളും തീവ്രമതവാദവും അണുവായുധ സംഭരണവും ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയായി നിലകൊള്ളുന്നു. അടിയന്തിരാവസ്ഥ പീഡനങ്ങള്‍ അനുഭവിച്ചവരെ സ്വാതന്ത്ര ഭടന്മാരായി അംഗീകരിക്കണം.
എച്ച്.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ കണ്ണന്, സെക്രട്ടറി ടോമി മാത്യു, എസ്.ആര്.എം.യു ഡിവിഷണല്‍ പ്രസിഡന്റ് പി. ഉണ്ണിക്കൃഷ്ണന്, കെ. കൃഷ്ണന്‍കുട്ടി, സി.കെ. ചാക്കോ, മുപ്പത്തടം മോഹന്‍ദാസ്, വി.കെ. അബ്ദുള്‍ ഖാദര്‍, വി.കെ. മജീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."