HOME
DETAILS
MAL
ഭരണഘടനാ സ്ഥാപനങ്ങളില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ തിരുകി കയറ്റുന്നു- ആഞ്ഞടിച്ച് രാഹുല്‍
backup
May 17 2018 | 06:05 AM
റായ്പൂര്‍: രാജ്യത്തെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കുകയാണ് ബി.ജെ.പിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഛത്തീസ്ഗഢിലെ റായ്പൂരില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മുഴുവന്‍ ഭയം വ്യാപിക്കുകയാണ്. ഭരണഘടന പരിഹസിക്കപ്പെടുന്നു.
സുപ്രിം കോടതി ജഡ്ജിമാരെ വരെ ബി.ജെ.പി ഭയപ്പെടുത്തുന്നു- അദ്ദേഹം ആരോപിച്ചു. ജനാധിപത്യ ഹിംസയാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനാ സ്ഥാപനങ്ങളില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ തിരുകി കയറ്റുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കര്‍ണാടക തെരഞ്ഞെടുപ്പുള്‍പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."