ശ്രീദേവിയുടെ മരണം: സംശയവുമായി മുന്‍ പൊലിസ് ഓഫിസര്‍
ന്യൂഡല്‍ഹി: ബോളിവുഡ് താരം ശ്രീദേവിയെ ദുബൈയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത തീരുന്നില്ല. സംഭവം നടന്ന ഉടനെ ഒട്ടേറെ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ വിശദമായ അന്വേഷണത്തിന് ശേഷം ഹോട്ടലിലെ ബാത്ത്ടബ്ബില്‍ വീണ് മുങ്ങിമരിച്ചതാണെന്ന് ദുബൈ പൊലിസ് കണ്ടെത്തിയിരുന്നു.
മദ്യത്തിന്റെ ആലസ്യത്തിലാണ് ഇങ്ങനെ സംഭവിച്ചതെന്നും പിന്നീട് ദുബൈ പൊലിസ് അറിയിച്ചിരുന്നു. എന്നാല്‍ ഡല്‍ഹി മുന്‍ പൊലിസ് ഓഫിസര്‍ ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കയാണ്.
ദുബൈയില്‍ പോയി വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ആസൂത്രിത കൊലപാതകമാണെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഡല്‍ഹി പൊലിസില്‍ അസി. കമ്മിഷണറായിരുന്ന വേദ് ഭൂഷണ് ആണ് ശ്രീദേവിയുടെ മരണത്തില്‍ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തിയത്. സര്‍വിസില്‍ നിന്ന് വിരമിച്ച ശേഷം സ്വകാര്യ അന്വേഷണ ഏജന്‍സി നടത്തിവരികയാണ് അദ്ദേഹം.
ദുബൈ പൊലിസ് പുറത്തുവിട്ട ഫോറന്‍സിക് റിപ്പോര്‍ട്ട് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നും വേദ് ഭൂഷണ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."