അന്ധ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍
ഫറോക്ക്: അന്ധയായ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊളത്തറ വികലാംഗ വിദ്യാലയത്തിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തിലാണ് സ്‌കൂളിലെ ക്രാഫ്റ്റ് അധ്യാപകനും ബേപ്പൂര്‍ സ്വദേശിയുമായ വെണ്ണക്കാട്ട്പറമ്പ് ഫീറോസ്ഖാനെ(46) നല്ലളം പൊലിസ് അറസ്റ്റ് ചെയ്തത്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതി പൊലിസില്‍ കീഴടങ്ങുന്നതിനായി നല്ലളത്തേക്ക് വാഹനത്തില്‍ വരുന്നതിനിടെ ഒളവണ്ണ കൊടിനാട്ടുമുക്കില്‍ വച്ച് സി.ഐ കെ.കെ വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള സംഘം ഇന്നലെ ഉച്ചയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
കൊളത്തറ വികലാംഗ വിദ്യാലയത്തിലെ അധ്യാപകനായ പ്രതി ഫിറോസ് 2016 ജൂണിനും 2017 ഫെബ്രുവരിക്കുമിടിയലാണ് കുട്ടിയെ പല തവണ പീഡനത്തിനിരയാക്കിയത്. ആളൊഴിഞ്ഞ സമയത്ത് ക്ലാസ് മുറികളില്‍ വച്ചാണ് പീഡനം നടത്തിയതെന്ന് പ്രതി സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."