എസ്.എ.ടിയിലെ ഓപറേഷന് തിയറ്റര്‍ അടച്ചത് മെയിന്റനന്‍സിന്
തിരുവനന്തപുരം: എസ്.എ.ടി.ആശുപത്രിയിലെ ഓപറേഷന് തിയറ്റര്‍ അടച്ചത് വാര്‍ഷിക മെയിന്റന്‍സിന് വേണ്ടിയെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സന്തോഷ് കുമാര്‍ അറിയിച്ചു.
ദിവസേന നിരവധി ഓപറേഷനുകള്‍ ചെയ്യുന്ന ഇവിടെ വര്‍ഷത്തില്‍ ഒരു മാസമെങ്കിലും മെയിന്റനന്‍സ് ചെയ്തില്ലെങ്കില്‍ അണുബാധ ഉണ്ടാകാന്‍ ഇടയുണ്ട്. അത് കാരണമാണ് അടച്ചിടുന്നതെന്നും സൂപ്രണ്ട് അറിയിച്ചു. ഓപറേഷന് തിയറ്റര്‍ അടച്ചുവെങ്കിലും അത്യാവശ്യമുള്ള സര്‍ജറികള്‍ മുടക്കമില്ലാതെ നടക്കുകയാണ്. അതുകൊണ്ട് രോഗികള്‍ക്ക് അസൗകര്യമില്ലാതെയാണ് മെയിന്റനന്‍സ് നടക്കുന്നത്. മേജര്‍ തിയറ്ററില്‍ മെയിന്റന്റനന്സിനായി അടച്ചതെങ്കിലും ഈ തിയറ്ററിലെ ഒരു ടേബിള്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്.
ഇത് കൂടാതെ എമര്‍ജന്‍സി ഓപറേഷന് തിയറ്റര്‍, പി.പി.എസ് തിയറ്ററുകളില്‍ അത്യാവശ്യം ഉള്ളവരുടെ ഓപറേഷന് മുടക്കമില്ലാതെ നടന്നു വരുന്നുണ്ട്.
പി.പി.എസ് തിയറ്ററില്‍ ഒരു മാസത്തെ മെയിന്റനന്‍സ് കഴിഞ്ഞ ശേഷമാണ് മെയിന്‍ തിയറ്റര്‍ അടച്ചത്. ഇത് പ്രവര്‍ത്തനക്ഷമായ ശേഷം എമര്‍ജന്‍സി തിയറ്ററും മെയിന്റനന്‍സിനായി അടച്ചിരുന്നു. ഇത് രണ്ടും തുറന്ന ശേഷമാണ് മെയിന്‍ തിയറ്റര്‍ അടച്ചത്. ഇത് കാരണം ഓപറേഷനുകള്‍ക്ക് മുടക്കം വരില്ലെന്നും സൂപ്രണ്ട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."