HOME
DETAILS

സ്വകാര്യ ഐ.ടി സ്ഥാപനത്തില്‍ വന്‍ തട്ടിപ്പ് ഇരയായത് ആയിരത്തിലധികം പേര്‍

  
backup
March 21, 2017 | 4:33 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%90-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


കിനാലൂര്‍: കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഐ.ടി സ്ഥാപനത്തില്‍ കോടികളുടെ തട്ടിപ്പ്. ഐ.ടി വേള്‍ഡ് സോഫ്റ്റ്‌വെയര്‍ സൊലൂഷ്യന്‍ സ്ഥാപനത്തിലാണ് സ്ത്രീകളുള്‍പ്പെടെ ആയിരത്തിലധികം ആളുകള്‍ തട്ടിപ്പിനിരയായതായി പരാതിയുയര്‍ന്നത്. കംപ്യൂട്ടര്‍ ഡാറ്റ എന്‍ട്രിയുമായി ബന്ധപ്പെട്ട ഹോം പ്രൊജക്ട് വര്‍ക്ക് ചെയ്യാന്‍ പത്ര പരസ്യത്തിലൂടെ വിവരമറിഞ്ഞ് സ്ഥാപനത്തിലെത്തിയവരാണ് പരാതിയുമായി രംഗത്തെത്തിയത്. ജോലിക്കാവശ്യമായ ട്രെയ്‌നിങ് ലഭിക്കണമെങ്കില്‍ 5,000 രൂപ ബോണ്ടായി നല്‍കണമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ആളുകള്‍ പണമടച്ചത്.
കൂടാതെ 200 രൂപയുടെ മുദ്രപത്രവും നല്‍കി. ഈ മാസം 15മുതല്‍ ജോലി സംബന്ധിച്ച കാര്യങ്ങള്‍ മെയിലായി അയച്ചുതരുമെന്നായിരുന്നു പരിശീലനം പൂര്‍ത്തിയാക്കിയവരോട് കമ്പനി അധികൃതര്‍ പറഞ്ഞിരുന്നത്. അഞ്ച് ദിവസം കഴിഞ്ഞിട്ടും സന്ദേശമെത്താതിരുന്നതും ഓഫിസില്‍ വിളിച്ചിട്ട് കൃത്യമായ മറുപടി ലഭിക്കാത്തതിനെയും തുടര്‍ന്ന് സംശയം തോന്നിയപ്പോള്‍ പണമടച്ചവര്‍ ഓഫിസില്‍ നേരിട്ടെത്തുകയായിരുന്നു.
ഓഫിസിലെത്തിയപ്പോഴാണ് ചതിക്കപ്പെട്ട വിവരം ബോധ്യമായത്. കൃത്രിമ താക്കോല്‍ ഉപയോഗിച്ച് ഓഫിസിലെ മുഴുവന്‍ രേഖകളും മാറ്റിയ നിലയിലാണ്. 5000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ബോണ്ടായി നല്‍കിയവരുണ്ട്.
മൊത്തം രണ്ടര കോടി രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. നടക്കാവ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തുള്ള ഷോപ്പുകളിലെ സി.സി.ടി.വി രേഖകള്‍ പരിശോധിച്ച് വരുന്നു. സ്ഥാപനത്തിന്റെ ഉടമ പ്രവീണയുടെയും ഭര്‍ത്താവിന്റെയും പേരിലാണ് കേസെടുത്തിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ ശിക്കാര ബോട്ടിൽനിന്ന് കായലിൽ വീണ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

Kerala
  •  a month ago
No Image

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി വധശ്രമം; വേങ്ങേരി സ്വദേശിക്കെതിരെ കേസ്, കാർ കസ്റ്റഡിയിൽ

Kerala
  •  a month ago
No Image

ബാസ്‌ബോൾ' വിപ്ലവം നയിച്ച നായകൻ പടിയിറങ്ങുന്നു; ട്രെന്റ് ബ്രിഡ്ജിൽ ബെന്‍ സ്‌റ്റോക്‌സ് കളിയവസാനിപ്പിക്കുന്നു

Cricket
  •  a month ago
No Image

കോട്ടയത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

പാലക്കാട് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് കസ്റ്റഡിയിൽ; ക്രൂരത പുറത്തുകൊണ്ടുവന്നത് അയൽവാസികൾ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ

Kerala
  •  a month ago
No Image

മുഹർറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത് 15,000 പേരെ കൊല്ലാൻ ലക്ഷ്യമിട്ടതിന് അറസ്റ്റിലായ ഫയാസ് പ്രേംജി എക്‌സ് മുസ്‌ലിം

National
  •  a month ago
No Image

കിഴക്കൻ സഊദിയിൽ സഊദി അരാംകൊ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

International
  •  a month ago
No Image

സഞ്ജുവടക്കം മൂന്നുപേരെ വെട്ടിനിരത്തി ടെക്ടര്‍; ഐറിഷ് കൊടുങ്കാറ്റിലും വീഴാതെ 'ഹിറ്റ്മാന്‍' റെക്കോർഡ്!

Cricket
  •  a month ago
No Image

അയോധ്യ രാമക്ഷേത്രത്തിലെ തട്ടിപ്പ്: പ്രതികളുടെ ആസ്തിയിൽ നൂറിരട്ടി വർദ്ധനവ്; കാണിക്കപ്പണം കൊണ്ട് വാങ്ങിക്കൂട്ടിയത് ആഡംബര ഹോട്ടലുകളും ഭൂമിയും

National
  •  a month ago
No Image

അരങ്ങേറ്റത്തിൽ അയർലൻഡിനെ കെട്ടുകെട്ടിച്ച് പ്രിൻസ് യാദവ്; ഇന്ത്യയ്ക്ക് 155 റൺസ് ലക്ഷ്യം

Cricket
  •  a month ago