HOME
DETAILS

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തീരുമാനം

  
Web Desk
June 28, 2026 | 12:18 PM

ed-officials-attack-case-special-prosecutor-to-be-appointed

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ റെയ്ഡ് നടത്തി മടങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘത്തെ ആക്രമിച്ച കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തീരുമാനം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് അഡ്വ. ആസഫ് അലിയും തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന്‍ എസ്.എച്ച്.ഒയും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. അഡ്വ. എ സന്തോഷ് കുമാറിനെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. 

കേസിലെ 9ാം പ്രതിക്ക് ജാമ്യം കിട്ടിയതിന് പിന്നില്‍ നടന്ന ഗൂഢാലോചനയെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും തീരുമാനമായിട്ടുണ്ട്.

പ്രോസിക്യൂഷന്‍ ഒത്തുകളിയെ തുടര്‍ന്ന് കേസിലെ ഒന്‍പതാം പ്രതി ഹരീഷ് കുമാറിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തെ എതിര്‍ത്ത് പൊലിസ് നല്‍കിയ റിപ്പോര്‍ട്ട് അവഗണിച്ചാണ് പ്രോസിക്യൂട്ടര്‍ പ്രതിയുടെ കസ്റ്റഡി വേണ്ടെന്ന് വാദിച്ചതെന്നു പൊലിസ് കോടതിയെ അറിയിച്ചു.

26 പേരാണ് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഇതുവരെ അറസ്റ്റിലായത്. ഇനിയും 20 പേര്‍ കൂടി അറസ്റ്റിലാകാനുണ്ട്. ഇവര്‍ ഒളിവിലാണെന്നാണ് വിവരം. ഇതില്‍ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം തകര്‍ത്ത കേസിലെ പ്രതികളും ഉള്‍പ്പെടുന്നു.

വിദേശത്തേക്ക് കടന്ന പ്രതിയെ കണ്ടെത്തുന്നതിനായി പൊലിസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.

 

 

A decision has been taken to appoint a Special Prosecutor in the case involving the alleged attack on Enforcement Directorate (ED) officials. The move is intended to strengthen the prosecution as legal proceedings continue. Authorities are expected to complete the appointment process and proceed with the case in accordance with the law.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സഞ്ജുവിന്റെ ഭാഗ്യം അത്ര നല്ലതല്ല, എനിക്ക് ആശങ്കയുണ്ട്'; മലയാളി താരത്തെക്കുറിച്ച് ആകാശ് ചോപ്ര

Cricket
  •  5 hours ago
No Image

40-ാം വയസ്സിലും വിസ്മയം; റെക്കോർഡ് ചരിത്രവുമായി ലൂക്കാ മോഡ്രിച്ച്

Football
  •  5 hours ago
No Image

നെടുമ്പാശേരിയില്‍ വാഹനാപകടം: പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

തോറ്റാൽ മരണം! 1974-ൽ ജീവനായി ഓടിയവർ; 2026-ൽ ഇംഗ്ലണ്ടിനെ വിറപ്പിക്കാൻ പ്രീ-ക്വാർട്ടറിൽ ബൂട്ടുകെട്ടുമ്പോൾ; In-Depth Story

Football
  •  6 hours ago
No Image

13 വർഷമായി ഗോളടിക്കാതെ റൊണോ; പോർച്ചുഗലിന് സമനില കുരുക്കിട്ട് കൊളംബിയ

Football
  •  6 hours ago
No Image

ഹേമചന്ദ്രന്‍ വധക്കേസ്: ഹണി ട്രാപ്പില്‍ കുടുക്കിയ യുവതി അറസ്റ്റില്‍, പിടിയിലായത് കോഴിക്കോട് വിമാനത്താവളത്തില്‍ വച്ച്

Kerala
  •  6 hours ago
No Image

ബ്രസീലിയൻ ഇതിഹാസത്തെ ഒറ്റ ​ഗോളിൽ വീഴ്ത്തി മെസി; ആ മഴവില്ല് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Football
  •  6 hours ago
No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ യു.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എല്‍.ഡി.എഫ്

Kerala
  •  7 hours ago
No Image

കനത്ത മഴയെ തുടര്‍ന്ന് സിക്കിമില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും;  റോഡുകള്‍ തകര്‍ന്നു, മംഗന്‍ ജില്ലയില്‍ ബെയ്‌ലി പാലം ഒലിച്ചുപോയി 

National
  •  7 hours ago
No Image

എസ്.ഐ.ആറില്‍ വെട്ടി,  പാസ്‌പോര്‍ട്ട് നിഷേധിച്ചു; അനുഭവം ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍. രാജഗോപാലിന്റേത്   

National
  •  8 hours ago