ഫ്രാൻസിൽ സ്കൈഡൈവിങ് സംഘം സഞ്ചരിച്ച വിമാനം തകർന്നു വീണ് അപകടം; 11 പേർ മരിച്ചു
പാരിസ്: ഫ്രാൻസിലെ നാൻസിക്ക് സമീപം ടോംബ്ലെയ്നിലുണ്ടായ വിമാനാപകടത്തിൽ 11 പേർ കൊല്ലപ്പെട്ടു. സ്കൈഡൈവിങ് സംഘം സഞ്ചരിച്ചിരുന്ന ചെറുവിമാനമാണ് തകർന്നുവീണത്. പ്രാദേശിക സമയം ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം.
ഒരു പൈലറ്റും, സ്കൈഡൈവിങിന് എത്തിയ അഞ്ച് പേരും, ഇവർക്കൊപ്പമുണ്ടായിരുന്ന അഞ്ച് പരിശീലകരുമാണ് അപകടത്തിൽപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം.
റോഡിന് വശത്തുള്ള വിജനമായ പുൽപ്രദേശത്താണ് വിമാനം പതിച്ചത്. സമീപത്ത് ജനവാസ കേന്ദ്രങ്ങളുണ്ടായിരുന്നെങ്കിലും വിമാനം ഇവിടെ പതിക്കാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
അപകടത്തെത്തുടർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കാതിരിക്കാൻ അപകടം നടന്ന സാൽവഡോർ അലൻഡെ സ്ട്രീറ്റിലേക്കുള്ള പ്രവേശനം പൊലിസ് പൂർണ്ണമായും തടഞ്ഞിട്ടുണ്ട്. അടിയന്തര സേവന വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ പൊതുജനങ്ങൾ ഈ ഭാഗത്തേക്ക് വരരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.
വിമാനം തകരാനുണ്ടായ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പ്രോസിക്യൂട്ടർ ഓഫീസും പോലീസും മെഡിക്കൽ വിഭാഗവും സംയുക്തമായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A small plane carrying a skydiving group crashed near Nancy in Tomblaine, France, killing all 11 people on board. The victims include one pilot, five skydivers, and five trainers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."