HOME
DETAILS

സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ് വന്യമൃഗങ്ങളുടെ ആശ്വാസ കേന്ദ്രം

  
backup
March 21, 2017 | 4:53 AM

%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%b2


കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പ്രധാന കവാടം കടന്ന് അല്‍പം മുന്നോട്ട് പോയാല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ് എന്നെഴുതിയ ഒരു ബോര്‍ഡും അതിന് തൊട്ടടുത്തായി മൂന്ന് നിലയില്‍ ഒരു ബില്‍ഡിങും കാണാം. സാധാരണക്കാര്‍ക്ക് ഇതില്‍ കൂടുതലാന്നും ഈ ബോര്‍ഡില്‍ നിന്നും കെട്ടിടത്തില്‍ നിന്നും മനസിലാക്കാനും സാധിക്കില്ല.
എന്നാല്‍ ആ കെട്ടിടവും അതിലെ ജീവനക്കാരും വന്യമൃഗങ്ങള്‍ക്ക് ഒരു ആശ്വാസ കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. അപകടങ്ങളിലും മറ്റ് മൃഗങ്ങളുടെ അക്രമണത്തിലും പരുക്കേല്‍ക്കുന്നതും മറ്റ് അസുഖങ്ങള്‍ മൂലം കഷ്ടതയനുഭവിക്കുന്നതുമായ നിരവധി മൃഗങ്ങള്‍ക്കാണ് ഈ കേന്ദ്രം ദിനവും ആശ്വാസം നല്‍കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ സെന്ററില്‍ വി.വി.ഐ.പികളായ നിരവധി രോഗികളാണ് എത്തിയത്. ഒരു കടലാമ, ഒരു പറക്കും അണ്ണാന്‍, ഒരു ആനക്കുട്ടി, ഒരു പുള്ളിമാന്‍. ഇവയെല്ലാം അപകടത്തില്‍പ്പെട്ടാണ് സെന്ററിലെത്തിയത്. ഇവയില്‍ സുഖം പ്രാപിച്ച കടലാമയെ കൊണ്ടുവന്നവരായ കോഴിക്കോട് കൊളിപ്പാലം ബീച്ചിലെ 'തീരം' പ്രവര്‍ത്തകര്‍ ഡിസ്ചാര്‍ജ് വാങ്ങിച്ച് കൊണ്ടുപോയി. ആനക്കുട്ടി സെന്ററില്‍ സുഖം പ്രാപിച്ച് വരുന്നു. മാനിനെ അപകടം പറ്റിയ സ്ഥലത്തെത്തി ചികിത്സ നല്‍കി വിട്ടയച്ചു. എന്നാല്‍ പറക്കും അണ്ണാന്‍ ചികിത്സ പാതിവഴിയിലാക്കി മരണത്തിന് കീഴടങ്ങി. ഇത് സെന്ററിലെ ജീവനക്കാരെ തെല്ലൊന്നുമല്ല ദുഖത്തിലാഴ്ത്തിയത്. അത്രയധികം ശ്രദ്ധയോടെയാണ് ഇവിടെയെത്തുന്ന മൃഗങ്ങള്‍ക്ക് സെന്ററിലെ ജീവനക്കാര്‍ നല്‍കുന്ന പരിചരണം. ആനക്കുട്ടിയെത്തിയതോടെ ഉറക്കം വരെ മാറ്റിവച്ച് രാവും പകലെന്നുമില്ലാതെയാണ് സെന്ററിലെ ഡോക്ടര്‍ ജോജു ജോണ്‍സനും ജീവനക്കാരായ ശാന്ത, സജീര്‍, വിദ്യാര്‍ഥികളായ കാര്‍ത്തിക്, മനോജ് എന്നിവരടക്കമുള്ളവരും പരിചരിക്കുന്നത്. സെന്ററിന്റെ ഓഫിസ് ഇന്‍ ചാര്‍ജായ ഡോ. ജോര്‍ജ് ചാണ്ടിയുടെ നേതൃത്വത്തിലാണ് ഇവര്‍ ചികിത്സ നടത്തുന്നത്. ഇവരുടെ പ്രയത്‌നത്തിന് ഫലവുമുണ്ടായി. എഴുനേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാതെ അവശനായിരുന്ന കുട്ടിയാന എഴുനേറ്റ് നില്‍ക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങി. മരുന്നുകളോടും പ്രതികരിക്കാന്‍ തുടങ്ങിയതോടെ സെന്റര്‍ അധികൃതര്‍ തികഞ്ഞ പ്രതീക്ഷയിലാണ്. മുന്‍കാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ നിലയില്‍ വൈത്തിരിക്കടുത്ത് അവശനിലയില്‍ കണ്ടെത്തിയ പറക്കും അണ്ണാന്‍ മരുന്നുകളോട് പൂര്‍ണമായി പ്രതികരിച്ച് തുടങ്ങുന്നതിനിടെയാണ് മരണപ്പെട്ടത്. മലബാര്‍ വന്യജീവി സങ്കേതത്തിലെ പെരുവണ്ണാമൂഴി റേഞ്ചില്‍ നിന്നാണ് കടലാമ പൂക്കോടെത്തിയത്. റേഡിയോ ഗ്രാഫിക് പരിശോധനയില്‍ ആമയുടെ തൊണ്ടയില്‍ കുരുങ്ങിയ മീന്‍ ചൂണ്ടകള്‍ കണ്ടെത്തി. ഇവ ശസ്ത്രക്രിയയിലൂടെ നീക്കാനും മീന്‍വലയില്‍ കുരുങ്ങിയ മുന്‍കാലുകള്‍ക്കുണ്ടായ പരുക്ക് ഭേദപ്പെടുത്താനും ഡോക്ടര്‍മാര്‍ക്കായി. മതിലില്‍ നിന്ന് വീണ് കാലിന് പരുക്കേറ്റ നിലയിലായ പുള്ളിമാനിനെ സ്ഥലത്തെത്തിയാണ് സെന്ററിലെ ഡോക്ടര്‍മാര്‍ പരിചരിച്ചത്. മയക്കിയതിന് ശേഷം ആന്റിബയോട്ടിക് അടക്കമുള്ളവ നല്‍കി വിട്ടയക്കുകയായിരുന്നു. സഹജീവികള്‍ക്ക് സാന്ത്വനവും പരിചരണവുമേകി മനുഷ്യത്വത്തിന്റെ പുതിയ മാനങ്ങള്‍ കെട്ടിപ്പൊക്കുകയാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസിലെ ജീവനക്കാര്‍.

 

[caption id="attachment_273979" align="alignnone" width="659"]പറക്കും അണ്ണാനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയപ്പോള്‍  പറക്കും അണ്ണാനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയപ്പോള്‍[/caption] [caption id="attachment_273980" align="alignnone" width="453"]കടലാമയുടെ തൊണ്ടയില്‍ കുരുങ്ങിയ മീന്‍ചൂണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തപ്പോള്‍ കടലാമയുടെ തൊണ്ടയില്‍ കുരുങ്ങിയ മീന്‍ചൂണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തപ്പോള്‍[/caption]


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  a month ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  a month ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  a month ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  a month ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  a month ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  a month ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  a month ago
No Image

ലോകകപ്പ് മത്സരങ്ങൾ ബിഗ് സ്ക്രീനിൽ സൗജന്യമായി പ്രദർശിപ്പിക്കാം; കേരളത്തിന് മാത്രം പ്രത്യേക അനുമതി

Kerala
  •  a month ago
No Image

പീഡനവും അധിക്ഷേപവും: അച്ഛന്റെ മരണത്തിൽ ഭർത്താവിനും പൊലിസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി

Kerala
  •  a month ago
No Image

എക്സ് പണിമുടക്കി; യുഎഇയിലും ലക്ഷക്കണക്കിന് ഉപയോക്താക്കൾ പ്രതിസന്ധിയിൽ, പോസ്റ്റുകൾ ലോഡ് ആകുന്നില്ല

uae
  •  a month ago