പീഡനവും അധിക്ഷേപവും: അച്ഛന്റെ മരണത്തിൽ ഭർത്താവിനും പൊലിസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി
താമരശ്ശേരി: ഭർത്താവിന്റെ നിരന്തരമായ അതിക്രമവും അധിക്ഷേപവും മൂലം മനംനൊന്താണ് തന്റെ അച്ഛൻ കുഴഞ്ഞുവീണ് മരിച്ചതെന്ന ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. താമരശ്ശേരിയിൽ ബ്യൂട്ടി പാർലർ നടത്തുന്ന ദിവ്യയാണ് ഭർത്താവ് വിനീഷിനും പൊലിസിനുമെതിരെ രംഗത്തെത്തിയത്. വിമുക്തഭടനും ദിവ്യയുടെ പിതാവുമായ കാരാടിപറമ്പത്ത് ഗോപാലൻ (74) ആണ് കഴിഞ്ഞദിവസം കുഴഞ്ഞുവീണ് മരിച്ചത്. താൻ നൽകിയ പരാതികളിൽ പൊലിസ് കൃത്യമായ നടപടിയെടുത്തില്ലെന്നും ദിവ്യ ആരോപിക്കുന്നു.
ദിവ്യ കഴിഞ്ഞ മൂന്ന് വർഷമായി ഭർത്താവ് വിനീഷുമായി അകന്നു കഴിയുകയാണ്. രണ്ട് കുട്ടികളുമായി വാടകവീട്ടിലാണ് താമസം. എന്നാൽ വിനീഷ് ഇവിടെയെത്തി സ്ഥിരമായി അതിക്രമം കാട്ടാറുണ്ടായിരുന്നു എന്ന് ദിവ്യ പറയുന്നു.
ജൂൺ 14-ന് ദിവ്യയുടെ ബ്യൂട്ടി പാർലറിലെത്തിയ പിതാവ് ഗോപാലനെ വിനീഷ് അസഭ്യം പറയുകയും അവിടെനിന്ന് ഇറക്കിവിടുകയും ചെയ്തു. മകൾ അനുഭവിക്കുന്ന ക്രൂര പീഡനങ്ങളിൽ ഗോപാലൻ ഏറെ മനോവിഷമത്തിലായിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം കുഴഞ്ഞുവീണ് മരിക്കുന്നത്.
വിനീഷ് പിതാവിനെ കടയിൽ നിന്നും ഇറക്കി വിടുകയും പിന്നാലെ യുവതിയെ ക്രൂരമായി മർദിക്കുകയും ചെയ്തു. പാർലർ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ കോണിപ്പടിയിൽ വെച്ചായിരുന്നു മർദനം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
ഭർത്താവിന്റെ അതിക്രമത്തിനെതിരെ പലതവണ പൊലിസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ദിവ്യ പറയുന്നു. പരാതി കൊടുക്കുമ്പോൾ മണിക്കൂറുകളോളം സ്റ്റേഷനിൽ ഇരുത്തിക്കുക മാത്രമാണ് പൊലിസ് ചെയ്തത്.
വിനീഷിന്റെ ഭീഷണി കാരണം ഇപ്പോൾ ഷോപ്പ് തുറക്കാൻ കഴിയാത്ത അവസ്ഥയാണ്. രണ്ട് ചെറിയ കുട്ടികളുണ്ട്, അവരുടെ കാര്യങ്ങൾ ഒറ്റയ്ക്കാണ് നോക്കുന്നത്. എനിക്കും മക്കൾക്കും അടിയന്തരമായി പൊലിസ് സംരക്ഷണം വേണം." എന്ന് ദിവ്യ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപം വെഴുപ്പൂർ റോഡിലാണ് ദിവ്യ ബ്യൂട്ടി പാർലർ നടത്തുന്നത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തിൽ പരാതി നൽകിയിട്ടും നടപടിയെടുക്കാത്ത പൊലിസിനെതിരെ വലിയ ജനരോഷം ഉയരുന്നുണ്ട്.
a woman has leveled serious allegations against the police after her father collapsed and died, heartbroken over the severe physical assault and verbal abuse she suffered from her husband. according to the daughter, the tragedy was worsened by police negligence and a lack of timely action when she sought help regarding the domestic violence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."