തെക്കന്‍ ചൈനാകടലില്‍ ബോംബര്‍ വിമാനങ്ങളിറക്കി ചൈന
ബെയ്ജിങ്: തര്‍ക്കപ്രദേശമായ തെക്കന്‍ ചൈനാകടലില്‍ ബോംബര്‍ വിമാനമിറക്കി ചൈന. ചൈന മേഖലയെ അസ്ഥിരപ്പെടുത്തുന്നതായുള്ള അമേരിക്കയുടെ ആരോപണത്തിനു പിറകെയാണ് പ്രകോപനപരമായ നീക്കവുമായി ചൈന രംഗത്തെത്തിയത്. ഇതാദ്യമായാണ് തെക്കന്‍ ചൈനാ കടലിലെ ദ്വീപില്‍ ചൈനയുടെ ബോംബര്‍ വിമാനമിറങ്ങുന്നത്. എച്ച്-6കെ ബോംബര്‍ വിമാനങ്ങളാണ് ഇന്നലെ ദ്വീപിലിറങ്ങിയത്. ഇവിടെ നടന്ന സൈനിക പരിശീലനത്തിലും വിമാനങ്ങള്‍ പങ്കെടുത്തു. ഇക്കാര്യം ചൈനീസ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
തെക്കന്‍ ചൈനാ കടലിലെ ദ്വീപുകളുടെ അവകാശവാദവുമായി ബന്ധപ്പെട്ട് ചൈന, വിയറ്റ്നാം, ഫിലിപ്പൈന്‍സ്, മലേഷ്യ, തായ്വാന്, ഇന്തോനേഷ്യ, ബ്രൂണെ എന്നീ രാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിനിടയില്‍ കടലിലെ വുഡി ദ്വീപിലടക്കം ഫൈറ്റര്‍ വിമാനങ്ങള്‍ വിന്യസിച്ചും പരിശീലനം നടത്തിയും ചൈന പ്രകോപനം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."