HOME
DETAILS
MAL
ഹറമില്‍ ക്രെയിന്‍ കൈ തകര്‍ന്നു വീണു തൊഴിലാളിക്ക് പരുക്ക്
backup
May 21 2018 | 05:05 AM
ജിദ്ദ: മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിര്‍മാണം നടക്കുന്ന സ്ഥലത്ത് ക്രെയിനിന്റെ കൈ തകര്‍ന്നു വീണു തൊഴിലാളിക്ക് പരുക്കേറ്റു.
നിസ്കാരം നടക്കുന്നിടത്തോ ഉംറ കര്‍മം നിര്‍വഹിക്കുന്ന ഭാഗത്തോ അല്ലാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. അതേ സമയം സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും മക്ക ഗവര്‍ണറേറ്റ് അറിയിച്ചു.
2015 സെപ്റ്റംബര്‍ 11ന് മക്കയില്‍ ക്രെയിന്‍ തകര്‍ന്നു വീണു മലയാളി യുവതിയടക്കം 108 പേര് മരിക്കുകയും 238 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇതിന്റെ ഓര്‍മകള്‍ വീട്ടുമാറുന്നതിന് മുമ്പാണ് സമാനരീതിയില്‍ വീണ്ടും അപകടം സംഭവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."