HOME
DETAILS

സേവനത്തിന് മുന്‍തൂക്കം നല്‍കി 'നവകേരളം-2018' സ്റ്റാളുകള്‍

  
backup
May 21 2018 | 07:05 AM

%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a4%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%a8

 

പാലക്കാട്: ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം പരിസരത്ത് മെയ് 21 മുതല്‍ 27 വരെ നടക്കുന്ന സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുളള മേളയില്‍ വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ പ്രദര്‍ശനത്തിനും വിപണനത്തിനും പുറമെ സേവനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി കൊണ്ടാവും പ്രവര്‍ത്തിക്കുക. കുടുംബശ്രീയുടെ 40തും മറ്റ് വകുപ്പുകളുടെ 106 സ്റ്റാളുകളുമാണ് മേളയില്‍ ഉളളത്.
സപ്ലൈകോ സ്‌കൂള്‍ ബസാറിന്റെ സ്റ്റാളില്‍ അഞ്ച് മുതല്‍ 30 വരെ ശതമാനം വിലക്കുറവില്‍ സ്‌കൂള്‍ ബാഗും കുടകളും ഉള്‍പ്പെടെയുളള പഠനോപകരണങ്ങള്‍ക്കും കറിക്കൂട്ടുകള്‍ക്കും പുറമെ കുട്ടികള്‍ക്കാവശ്യമായ ഭക്ഷ്യവസ്തുക്കളും ലഭിക്കും. പൊതു ആരോഗ്യകേന്ദ്രങ്ങള്‍ മികവുറ്റതാക്കുന്ന ആര്‍ദ്രം മിഷന്‍ സര്‍ക്കാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട സ്റ്റാളില്‍ -സൗജന്യ ബി.പി പരിശോധന, ആരോഗ്യജാഗ്രതയുമായി ബന്ധപ്പെട്ട ബോധവത്കരണം, വീഡിയോ പ്രദര്‍ശനം നടക്കും.
അനെര്‍ട്ടിന്റെ സ്റ്റാളില്‍ അനെര്‍ട്ട് നടപ്പാക്കുന്ന സോളാര്‍ കണക്ട് (ഓണ്‍ ഗ്രിഡ്) പദ്ധതിയിലേക്കുള്ള സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടക്കും. രണ്ടു കിലോവാട്ട് മുതല്‍ 100 കിലോവാട്ട് വരെ ശേഷിയുള്ള ശൃംഖലാ ബന്ധിത സൗര നിലയങ്ങള്‍ക്കായി അപേക്ഷിക്കാന്‍ സ്റ്റാളില്‍ അവസരമുണ്ടാകും. 10 മെഗാവാട്ട് സ്ഥാപിതശേഷിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒരു കിലോവാട്ട് സൗര നിലയത്തിന്റെ ഏകദേശ ചെലവ് 70,000 രൂപയാണ് (30 സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കും). രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന്റെ മുന്‍ഗണനാ ക്രമത്തിലാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. താല്‍പര്യമുള്ളവര്‍ വൈദ്യുതിബില്‍, ആധാര്‍ കോപ്പി, അപേക്ഷാ ഫീസ് 2,000 രൂപ സഹിതമെത്തിയാല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം.
എംപ്ലോയ്‌മെന്റ് വകുപ്പിന്റെ സ്റ്റാളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുളള സ്വയംതൊഴില്‍ വായ്പകളുടെ ലഭ്യത സംബന്ധിച്ച നിബന്ധനകളും മാനദണ്ഡങ്ങളും ലഭ്യമാകും. വിധവകള്‍ക്കുളള 'ശരണ്യ' സ്വയംതൊഴില്‍ പദ്ധതി, ഭിന്നശേഷി വിഭാഗക്കാര്‍ക്കുളള 'കൈവല്യ പദ്ധതി', അഭ്യസ്തവിദ്യരായ യുവാക്കള്‍ക്കുളള കെസ്‌റ വായ്പാ പദ്ധതി, മള്‍ട്ടി പര്‍പസ് വായ്പാ പദ്ധതി തുടങ്ങിയവ സംബന്ധിച്ചുളള വിവരങ്ങള്‍ ലഭിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് എംപ്ലോയ്ബിലിറ്റി സെന്റര്‍ മുഖേന നല്‍കുന്ന തൊഴില്‍ പരിശീലനം സംബന്ധിച്ചും ചിറ്റൂരിലെ കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററിന്റെ സേവനങ്ങള്‍ സംബന്ധിച്ചും സ്റ്റാളില്‍ നിന്നറിയാം. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷനുളള സൗകര്യവും സ്റ്റാളില്‍ ലഭിക്കും.
കൃഷി വകുപ്പിന്റെ സ്റ്റാളില്‍ കൃഷി വകുപ്പിന്റെ വിവിധ ഫാമുകളില്‍ തയ്യാറാക്കിയ പച്ചക്കറി വിത്തുകള്‍, തൈകള്‍ എന്നിവയുടെ വിതരണം, വിവിധ കൃഷിരീതികളുടെ മാതൃകകളുടെ പ്രദര്‍ശനം, 'കേരകര്‍ഷകന്‍' മാസിക വരിസംഖ്യ ചേര്‍ക്കല്‍ നടക്കും.
മണ്ണ് സംരക്ഷണ വകുപ്പിന്റെ സ്റ്റാളില്‍ മണ്ണിന്റെ ഗുണമേന്മാ പരിശോധനക്ക് സൗകര്യം ലഭിക്കും. സിവില്‍ സപ്ലൈസ് വകുപ്പിന്റെ സ്റ്റാളില്‍ ജനങ്ങള്‍ക്ക് റേഷന്‍ വിതരണത്തില്‍ സുതാര്യത ഉറപ്പാക്കാനും റേഷന്‍ ഇനങ്ങളുടെ അര്‍ഹമായ അളവ് ഉറപ്പാക്കുകയും ലക്ഷ്യമിട്ട് ജില്ലയിലെ റേഷന്‍ കടകളില്‍ സ്ഥാപിതമായ ഇ-പോസ് മെഷീന്റെ ഉപയോഗരീതി സംബന്ധിച്ച ഡെമോസ്‌ട്രേഷന്‍, ബോധവത്കരണം, പ്രചരണം , വീഡിയോ പ്രദര്‍ശനം നടക്കും. വിരലമര്‍ത്തിയാല്‍ അര്‍ഹമായ റേഷന്‍ വിഹിതം സംബന്ധിച്ച വിവരം കാര്‍ഡുടമയ്് ഇ-പോസ് മെഷിനിലൂടെ ലഭ്യമാകും.
ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ സ്റ്റാളില്‍ ഭക്ഷ്യോത്പങ്ങളുടെ വിതരണ വ്യാപാരങ്ങളില്‍ ഏര്‍പ്പെടുന്ന വാര്‍ഷിക വിറ്റുവരവ് 12 ലക്ഷത്തില്‍ താഴെയുളള വ്യാപാരികള്‍ക്ക് 100 രൂപാ ഫീസ് നല്‍കി രജിസ്‌ട്രേഷന്‍ നിര്‍വഹിക്കാന്‍ അവസരമുണ്ടാകും. വാര്‍ഷിക വിറ്റുവരവ് 12 ലക്ഷത്തില്‍ കൂടുതലുളളവര്‍ക്ക് സ്റ്റേറ്റ് ലൈസന്‍സ് രേഖകള്‍ സംബന്ധിച്ച വിവരങ്ങള്‍ സ്റ്റാളില്‍ ലഭിക്കും. 20 കോടിക്ക് മേല്‍ വിറ്റുവരവുളള ഭക്ഷ്യശ്രംഖലകള്‍, കമ്പനികള്‍ സ്വായത്തമാക്കേണ്ട സെന്‍ട്രല്‍ ലൈസന്‍സ് രേഖകള്‍ സംബന്ധിച്ചും സ്റ്റാളില്‍ വിവരം ലഭിക്കും. വീട്ടമ്മമാര്‍ക്ക് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താനുളള എളുപ്പ മാര്‍ഗങ്ങളും സ്റ്റാളില്‍ നിന്നറിയാം സാധിക്കുമെന്ന് മാത്രമല്ല ഇതു സംബന്ധിച്ച ഡെമോസ്‌ട്രേഷനും ഉണ്ടാകും.
ശുചിത്വ മിഷന്‍ സ്റ്റാളില്‍ വിവിധ മാലിന്യനിര്‍മാര്‍ജന രീതികളുമായി ബന്ധപ്പെട്ട പ്രദര്‍ശനം നടക്കും. ശുചിത്വമിഷനും പഞ്ചായത്തും നല്‍കുന്ന സേവനങ്ങള്‍ സംബന്ധിച്ച വിവരം ലഭിക്കും. ശുചിത്വം വിഷയമാക്കിയുളള ഫോട്ടോ പ്രദര്‍ശനവും ലഘുലേഖ വിതരണവും നടക്കും. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ സ്റ്റാളില്‍ ബാലവിവാഹം തടയല്‍, ബാലപീഢനിരോധന നിയമം എന്നിവ സംബന്ധിച്ച ഹ്രസ്വചിത്ര പ്രദര്‍ശനം, ദത്തെടുക്കല്‍, അനാഥകുട്ടികള്‍ക്ക് സംരക്ഷണം നല്‍കുക, സ്‌പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. അക്ഷയകേന്ദ്രയുടെ സ്റ്റാളില്‍ വിവിധ സേവനങ്ങളോടൊപ്പം ചൈല്‍ഡ് ട്രാഫിക്കിങ് തടയുന്നതിന് അഞ്ച് വയസില്‍ താഴെയുളള കുട്ടികളുടെ ആധാര്‍ രജിസ്‌ട്രേഷന് അവസരമുണ്ടാകും. കൂടാതെ പൊതുജനങ്ങള്‍ക്കായി രേഖകളുടെ സാന്നിധ്യത്തില്‍ ആധാറിലെ തെറ്റുകള്‍ തിരുത്താനും സൗകര്യമുണ്ടാകും തൊഴില്‍ വകുപ്പിന്റെ സ്റ്റാളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുളള സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ'ആവാസ് 'രജിസ്‌ട്രേഷന്‍ നിര്‍വഹിക്കാം.
ജില്ലാ ലേബര്‍ ഓഫിസിന്റെ ഇതേ സ്റ്റാളില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആര്‍.എസ്.ബി.വൈ സ്മാര്‍ട്ട് കാര്‍ഡ് ലഭ്യമാകുന്നതിനുളള രജിസ്‌ട്രേഷനും നടക്കും. സാമൂഹികനീതി വകുപ്പിന്റെ സ്റ്റാളില്‍ സാമൂഹികനീതി വകുപ്പിന്റേയും സാമൂഹിക സുരക്ഷാ മിഷന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ ലഭിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago