HOME
DETAILS
MAL
ഏകദിന ശില്പശാല സംഘടിപ്പിച്ചു
backup
March 22 2017 | 19:03 PM
തിരുവനന്തപുരം: ഗവ. നഴ്സിങ് കോളജിലെ മെഡിക്കല്‍-സര്‍ജിക്കല്‍ നഴ്സിങ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 'കാര്‍ഡിയാക് നഴ്സിങ അപ്ഡേറ്റ്സ്-2017' എന്ന പേരില്‍ സംസ്ഥാനതല ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഹൃദ്രോഗ ചികിത്സാ രംഗത്തെ നൂതന മാര്‍ഗങ്ങളെപ്പറ്റി നഴ്സുമാരില്‍ അവബോധമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലെ മുന്‍ ഹൃദ്രോഗ വിഭാഗം മേധാവി ഡോ. സി.ജി. ബാഹുലേയന് ഉദ്ഘാടനം നിര്‍വഹിച്ചു. നഴ്സിങ് വിദ്യാഭ്യാസ ജോ. ഡയറക്ടര്‍ വൈ. പ്രസന്ന കുമാരി, കേരള നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രാര്‍ പ്രൊഫ. വത്സ കെ. പണിക്കര്‍, മെഡിക്കല്‍ കോളജിലെ ഹൃദ്രോഗ വിഭാഗം മേധാവി ഡോ. സുനിത വിശ്വനാഥന്, നഴ്സിഹ് കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. എല്‍. നിര്‍മ്മല, പ്രൊഫ. സുശീല പി. എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."