നഗരം പനി പേടിയില്‍: ആശുപത്രിയില്‍ പ്രത്യേക പനിവാര്‍ഡ് തുടങ്ങി
കുന്നംകുളം : അതിര്‍ത്തി ജില്ലയായ മലപ്പുറത്തു നിപ്പോ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കുന്നംകുളത്തും പനി ബാധിധര്‍ ആശങ്കയിലാണ്.
താലൂക്ക് ആശുപത്രിയി ഒ.പി യില്‍ പതിവില്‍ കൂടുതല്‍ ആളുകള്‍ പരിശോധനക്കെത്തി. 1022 പേരാണു ഉച്ചവരെ ഒ.പിയിലെത്തിയത്. ഇതില്‍ 110 പേര്‍ക്കു പനിയുണ്ടെന്നു സ്ഥിരീകരിച്ചു.
ഏഴു പേരെ അഡ്മിറ്റു ചെയ്യുകയുമുണ്ടായി. പനി ഗൗരവം കണക്കിലെടുത്തു പ്രത്യേക പനി ബ്ലോക്ക് ആരംഭിച്ചിട്ടുണ്ട്.
വരും ദിവസങ്ങളില്‍ ആവശ്യമെങ്കില്‍ പ്രത്യേക പനി ഒ.പി കൂടി ആരംഭിക്കുമെന്നു സൂപ്രണ്ട് ഡോ. താജ്‌പോള്‍ പനക്കല്‍ പറഞ്ഞു. നേര്‍ത്ത പനിയുണ്ടെന്നതിനാല്‍ തന്നെ ഭയം കൊണ്ടാണു പലരും ആശുപത്രിയിലെത്തുന്നത്. ഇതാണ് ഒ.പി യില്‍ തിരക്കനുഭവപെടാന്‍ കാരണമാത്.
വൈകിയും ക്യാഷ്വാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഒ.പിയില്‍ നീണ്ട നിര തന്നെയാണ്.
പനിയെ ഭയപെടേണ്ടെന്നും എന്നാല്‍ ലക്ഷണം കണ്ടാല്‍ ചികിത്സ വൈകിപ്പിക്കരുതെന്നുമാണു ഡോകടര്‍മാര്‍ പറയുന്നത്.
നിപ്പോ വൈറസ് ബാധയേറ്റാല്‍ അതു സ്ഥിരീകരിക്കുന്നതിനു 10 മുതല്‍ 15 ദിവസം വരെ വേണ്ടിവരും. പിന്നീടു അപസ്മാരം, തളര്‍ച്ച, ഉറക്കകൂടുതല്‍ എന്നിവയും അടുത്ത ദിവസം കോമോയുമാകും.
മനുഷ്യരില്‍ ഈ വൈറസ് ബാധയേറ്റാല്‍ 75 ശതമാനം മരണം ഉറപ്പാണ്. ഇതിനു പ്രത്യേക ചികിത്സകളൊന്നും കണ്ടെത്തിയിട്ടില്ല.
വവ്വാല്‍, പന്നി ജീവികളില്‍ നിന്നാണു പകരാന്‍ സാധ്യത കൂടുന്നത്. വീട്ടിലെ വളര്‍ത്തു മൃഗങ്ങളുമായുള്ള ഇടപെടലും വൈറസ് ബാധക്കു കാരണമായേക്കാം.
പഴവര്‍ഗങ്ങളാണു മറ്റൊരു വില്ലന്‍. വവ്വാല്‍ ചപ്പിയതുള്‍പടേയുള്ള പഴങ്ങള്‍ വൈറസ് ബാധയ്ക്കു കാരണമാണെന്നതിനാല്‍ ഇതു കൂടി ശ്രദ്ധിക്കണമെന്നു ഡോകടര്‍മാര്‍ പറയുന്നു. ഇത്തരം ആശങ്കകള്‍ നിലനില്‍ക്കേ തന്നെ നഗരത്തിലെ ഫുഡ്പാത്തുകളിലും മറ്റും കുറഞ്ഞ വിലക്കു മാങ്ങ പേരയ്ക്കാ ഉള്‍പടേയുള്ള പഴവര്‍ഗങ്ങള്‍ കൂടുതലായും വില്‍പനക്കെത്തുന്നുണ്ട്.
പനി സംബന്ധിച്ചു ബോധവല്‍കരണ പരിപാടികളോ അറിയിപ്പുകളോ ഇതുവരേ നല്‍കി തുടങ്ങിയിട്ടില്ല.
റോഡരികില്‍ നിന്നും പഴ വര്‍ഗങ്ങള്‍ വാങ്ങുന്നവര്‍ പഴത്തില്‍ കേടുപാടുകളോ മറ്റോ ഉണ്ടോ എന്നു പരിശോധിക്കുന്നതു നല്ലതായിരിക്കുമെന്നും ഈ വൈറസ് ബാധയേറ്റാല്‍ ജീവനു തന്നെ ഭീഷണിയുണ്ടെന്നനതിനാല്‍ ശ്രദ്ധിക്കുക മാത്രമാണ് ഏക പോംവഴിയെന്നുമാണു ഡോകടര്‍മാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."