സഊദിയില്‍ വിദേശികള്‍ക്ക് പൗരത്വം നല്കാന് പഠനം നടത്തണമെന്ന് നിര്‍ദേശം
റിയാദ്: സഊദിയില്‍ വിദേശികള്‍ക്ക് പൗരത്വം നല്‍കുന്നതിനായി പഠനം നടത്തണമെന്നു ആവശ്യം. സഊദി ഉന്നതാധികാര സഭയായ ശൂറ കൗണ്‍സില്‍ അംഗം ഡോ. സ്വദഖ ഫാദില്‍ ആണ് നിര്‍ദേശം മുന്നോട്ടു വച്ചത്. സഊദി പൗരത്വത്തിനായി ആവശ്യപ്പെടുന്ന വിദേശികളുടെ ആവശ്യം പഠിക്കുന്നതിനും വിദേശികളുടെ നിയമ വിരുദ്ധ കുടിയേറ്റം സംബന്ധിച്ച് പഠനം നടത്തി പരിഹാരം കാണുന്നതിനും ദേശീയ തലത്തില്‍ ഉന്നതതല കമ്മിറ്റി രൂപീകരിക്കണമെന്നുമാണ് ഇദ്ദേഹം മുന്നോട്ടു വച്ച നിര്‍ദേശം.
ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ രൂപീകരിക്കുന്ന കമ്മിറ്റിയില്‍ വിദേശ, തൊഴില്‍, സാമൂഹിക, വികസന, ഹജ്ജ്, ഇസ്ലാമിക് എന്നീ വിവിധ മന്ത്രാലയങ്ങളുടെയും ജനറല്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെയും പ്രനിധികളെ ഉള്‍പ്പെടുത്തണമെന്നും ഫാദില്‍ ആവശ്യപ്പെട്ടു.
സഊദി അംഗീകരിച്ച വ്യവസ്ഥകള്‍ പൂര്‍ണ്ണമായും അംഗീകരിച്ച വിദേശികള്‍ക്ക് സഊദി പൗരത്വം നല്‍കുക, നിയമാനുസൃതം ജോലി ചെയ്യുന്നതിന് സാധിക്കുന്ന നിലക്ക് നിയമ ലംഘകര്‍ക്ക് ഇഖാമ നല്‍കുക എന്നീ കാര്യങ്ങള്‍ പഠിക്കുകയായിരിക്കണം കമ്മിറ്റിയുടെ ചുമതല.രാജ്യത്ത് ഏകദേശം അന്‍പതു ലക്ഷത്തോളം നിയമ ലംഘകരുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന പൊതുമാപ്പില്‍ നല്ലൊരു ശതമാനം അനധികൃത വിദേശികളും രാജ്യം വിടുമെന്നാണ് കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."