HOME
DETAILS
MAL
മനോജ് എബ്രഹാമിനെതിരായ കേസില്‍ തുടര്‍നടപടികള്‍ തടഞ്ഞു
backup
March 23 2017 | 19:03 PM
കൊച്ചി: ഐ.ജി മനോജ് എബ്രഹാമിനെതിരേയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസിലെ തുടര്‍ നടപടികള്‍ മാര്‍ച്ച് 28 വരെ ഹൈക്കോടതി തടഞ്ഞു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മനോജ് എബ്രഹാം നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കാനായി കേസില്‍ നിലവിലുള്ള സ്ഥിതി തുടരാനാണു സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചത്.
ഇന്നലെ ഹരജി പരിഗണിച്ചപ്പോള്‍ ഈ കേസില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. തുടര്‍ന്നാണു സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."