HOME
DETAILS

കിഴൂര്‍ വിവേകാനന്ദയില്‍ അധ്യാപകര്‍ക്കെതിരേ വിദ്യാര്‍ഥി പ്രതിഷേധം അതിരുവിട്ടു

  
backup
March 23 2017 | 20:03 PM

%e0%b4%95%e0%b4%bf%e0%b4%b4%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b5%e0%b5%87%e0%b4%95%e0%b4%be%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


കുന്നംകുളം:  വിദ്യാര്‍ഥികളും അധ്യാപകരും തമ്മില്‍ തര്‍ക്കം,കിഴൂര്‍ വിവേകാനന്ദ കോളജില്‍ അധ്യാപകര്‍ക്കെതിരെയുള്ള വിദ്യാര്‍ഥി പ്രതിഷേധം അതിരുവിട്ടു. പ്രതിഷേധത്തില്‍ ഡിപ്പാര്‍ട്ട്മന്റ് ബ്ലോക്കിലെ കണ്ണാടി ചില്ലുകള്‍ തല്ലി തകര്‍ത്തു. കഴിഞ്ഞ ദിവസം കോളജിലെ മലയാളം പ്രഫസര്‍ വിദ്യാര്‍ഥികളോട് മോശമായി പെരുമാറുകയും, അപമാനിക്കുകയും ചെയ്തുവെന്നാരോപിച്ച്  വിദ്യാര്‍ഥിയൂണിയന്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് കൈ കഴുകുന്നതിനിടെ ഇതേ അധ്യാപിക വീണ്ടും പരാതി നല്‍കിയത് സംബന്ധിച്ച് ചോദ്യം ചെയ്യുകയും അവഹേളിക്കുകയും ചെയ്തുവെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് ബഹളത്തിനിടയാക്കിയത്. വിദ്യാര്‍ഥികള്‍ അധ്യാപികയോട് കയര്‍ത്തു സംസാരിച്ചതോടെയാണ് വാക്കേറ്റം ആരംഭിച്ചത്. ഇതോടെ മറ്റു അധ്യാപകരെത്തി ഇവരെ ഓഫിസിലേക്ക് കൊണ്ടുപോയെങ്കിലും വിദ്യാര്‍ഥികള്‍ അടങ്ങിയില്ല. ഇതിനിടെ ഒരു വിദ്യാര്‍ഥി കൈ കൊണ്ടടിച്ചാണ് ചില്ലു ഗ്ലാസ്സ് പൊട്ടിച്ചത്. ഇയാളുടെ കൈക്ക് പരുക്കുണ്ട്. കുറച്ച് മാസങ്ങളായി വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും നിലന്നിരുന്ന ക്യാംപസില്‍ സമാധാനന്തരീക്ഷം പുന:സഥാപിക്കപെട്ട് ഒരാഴ്ച പിന്നിടുന്നേയുള്ളൂ, ഇതിനിടിയലാണ് അധ്യാപകരും, വിദ്യാര്‍ഥികളും തമ്മില്‍ തര്‍ക്കം ആരംഭിച്ചത്.
മലയാളം പ്രഫസര്‍ വിദ്യാര്‍ഥികളോട് അപമര്യാദയായി സംസാരിക്കുന്നത് പതിവാണെന്നും നിര്‍വാഹമില്ലാത്ത ഘട്ടത്തിലാണ് പരാതി നല്‍കിയതെന്നുമാണ് വിദ്യാര്‍ഥികളും പറയുന്നു. എന്നാല്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യ ബുദ്ധിയില്‍ വീണ്ടു പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇവര്‍ ശ്രമം നടത്തിയതാണ് സംഭവത്തിന് കാരണമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്നാല്‍ അധ്യാപിക ജല്‍സ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.
ദിവസങ്ങള്‍ക്ക് മുന്‍പ് കേരളവര്‍മ്മ കോളജില്‍ വിദ്യാര്‍ഥികളും അധ്യാപകരും തമ്മിലുള്ള തര്‍ക്കം പൊതു നിരത്തിലേക്കിറങ്ങുകയും, സംഘടനകള്‍തമ്മിലുള്ള തുറന്ന പോരിലേക്ക് നീങ്ങുകയുമുണ്ടായി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള കോളജില്‍ അധ്യാപകര്‍ക്ക് വേണ്ടി വാദിക്കാനെത്തിയത് എ.ബി.വി.പി പ്രവര്‍ത്തകരായിരുന്നു. എന്നാല്‍ അതേ മനേജ് മന്റിന്റെ അധീനതയിലുള്ള വിവേകാനന്ദയില്‍ അധ്യാപകര്‍ക്കെതിരെ രംഗത്തിറങ്ങുന്നത് എ.ബി.വി.പി നേതൃത്വം തന്നെയാണെന്നതാണ് മറ്റൊരു വസ്തുത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; മുരുങ്ങയ്ക്ക കിലോ 500 രൂപയും വെളുത്തുള്ളിക്ക് 380 രൂപയും

Kerala
  •  13 days ago
No Image

ഉത്തരാഖണ്ഡില്‍ മുസ്‌ലിം പള്ളി പൊളിക്കാന്‍ മഹാപഞ്ചായത്ത്; ജില്ലാ ഭരണകൂടത്തിന്റെ അനുമതി, അനുവദിച്ചത് വര്‍ഗീയ പ്രസ്താവന നടത്തരുതെന്ന വ്യവസ്ഥയോടെയെന്ന് 

National
  •  13 days ago
No Image

2034 ലോകകപ്പ്: സഊദിയില്‍ തന്നെ; പ്രഖ്യാപനം 11ന്, പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ മനുഷ്യാവകാശ ആരോപണം ഫിഫ പരിഗണിച്ചില്ല; സഊദി നേടിയത് റെക്കോഡ് റേറ്റിങ്

Saudi-arabia
  •  13 days ago
No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  13 days ago
No Image

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍; ചെന്നൈയില്‍ നാലു മരണം

Weather
  •  13 days ago
No Image

UAE Weather Updates: ഇന്ന് മഴ പ്രതീക്ഷിക്കുന്നു; കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ് 

uae
  •  13 days ago
No Image

കൊച്ചിയിലെ തീപിടിത്തം: ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങളില്ലാതെ

Kerala
  •  13 days ago
No Image

കൊച്ചിയില്‍ വന്‍ തീപിടിത്തം: കടകളും വാഹനങ്ങളും കത്തിനശിച്ചു

Kerala
  •  13 days ago
No Image

ഇന്ന് ലോക എയ്ഡ്സ് ദിനം: എച്ച്.ഐ.വി ബാധിതർക്ക് സർക്കാർ നൽകാനുള്ളത് ഒമ്പത് കോടി

Kerala
  •  13 days ago