HOME
DETAILS
MAL
മൂത്രപ്പുര ബാര്‍ ആക്കി മാറ്റി; നടത്തിപ്പുകാരന് അറസ്റ്റില്‍
backup
March 23 2017 | 23:03 PM
കണ്ണൂര്‍:കെ.എസ്.ആര്.ടി.സി കോംപ്ലക്സിലെ മൂത്രപ്പുര ബാറാക്കി മാറ്റിയ നടത്തിപ്പുകാരനെ പൊലിസ് കുടുക്കി. തമിഴ് ചിന്നസേലം സ്വദേശി സെല്‍വനാ(60)ണ് അറസ്റ്റിലായത്. വിവരം ലഭിച്ചതനുസരിച്ച് ബുധനാഴ്ച രാത്രിയാണ് മൂത്രപ്പുരയില്‍ റെയ്ഡു നടന്നത്. മൂത്രപ്പുരയ്ക്കകത്തു നിന്നു മദ്യവും അനുബന്ധ സാധനങ്ങളും വാങ്ങിവച്ചു ഇടപാടുകാര്‍ക്ക് അകത്തുവച്ച് മദ്യപിക്കാന്‍ സൗകര്യം ചെയ്തു കൊടുക്കുന്നതായി ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. മൂന്നു ദിവസം മുന്‍പും പൊലിസ് ഇവിടെ പരിശോധന നടത്തിയിരുന്നു. എന്നാല്‍ മദ്യപാനികള്‍ പുറകിലൂടെ രക്ഷപ്പെട്ടു. മാസങ്ങള്‍ക്കു മുന്‍പ് ഇവിടെ യുവാവിനെ ഇളനീരു കൊണ്ടിടിച്ചു കൊന്നത് മദ്യപാനവുമായി ബന്ധപ്പെട്ട തര്‍ക്കം കാരണമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."