HOME
DETAILS

സ്വയംചികിത്സ: പരസ്യനിയന്ത്രണ നിര്‍ദേശത്തിനു പുല്ലുവില

  
backup
June 29 2016 | 05:06 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%af%e0%b4%82%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8-%e0%b4%aa%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d

തിരുവനന്തപുരം: സ്വയംചികിത്സയ്ക്ക് ജനങ്ങളെ പ്രേരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരേ നടപടിയെടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനു പുല്ലുവില. തെറ്റിദ്ധരിപ്പിച്ചുള്ള അശാസ്ത്രീയ മരുന്നുപയോഗം ജനങ്ങളുടെ ആരോഗ്യത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം പരസ്യങ്ങള്‍ നിയന്ത്രിക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്നു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

രോഗികളെ സ്വയംചികിത്സക്ക് പ്രേരിപ്പിക്കുന്ന വിധമാണ് ആയുര്‍വേദ, സിദ്ധ, യൂനാനി മരുന്നുകളുടെ പരസ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഡോക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മരുന്നുകള്‍ ഉപയോഗിക്കാവൂ എന്നിരിക്കേയാണ് പല മരുന്നുകമ്പനികളും വിവിധ രോഗങ്ങളുടെയും ശരീരാവസ്ഥകളുടെയും പ്രതിവിധി എന്ന പേരില്‍ മരുന്നുകള്‍ വിപണിയിലെത്തിക്കുന്നത്.
മരുന്നുകളെയും ചികിത്സയെയും സംബന്ധിച്ച് പൊതുജനങ്ങളുടെ അജ്ഞത ചൂഷണം ചെയ്യുംവിധത്തിലുള്ള പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് 1954ലെ ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിള്‍ അഡൈ്വര്‍ടൈസ്‌മെന്റ്) ആക്ട് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും നിയമലംഘനം തടയാന്‍ ഉദ്യോഗസ്ഥര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട പരാതികളില്‍ വളരെക്കുറച്ച് കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അതേസമയം സ്വയംചികിത്സക്കു പ്രേരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് ചൂണ്ടിക്കാട്ടി പത്രമാധ്യമങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നിയമസഭയെ അറിയിച്ചു. സ്വയംചികിത്സകൊണ്ടുള്ള അപകടങ്ങളും അവയുടെ ഭവിഷ്യത്തുകളെക്കുറിച്ചും ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ഉപദേശം തേടേണ്ടതിനെക്കുറിച്ച് ആരോഗ്യ ബോധവല്‍ക്കരണ പരിപാടികളില്‍ ഊന്നല്‍ നല്‍കുമെന്നും വ്യാജചികിത്സ നടത്തുന്നവര്‍ക്കെതിരേ ആരോഗ്യവകുപ്പ് പൊലിസുമായി ചേര്‍ന്ന് നടപടികള്‍ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago