HOME
DETAILS

മദ്‌റസാധ്യാപകന്റെ കൊല; മലപ്പുറത്ത് പ്രതിഷേധമിരമ്പി, സംയമനം ബലഹീനതയായി കാണരുതെന്ന് സ്വാദിഖലി തങ്ങള്‍

  
backup
March 24, 2017 | 3:08 PM

sys-protest-agianst-kasaragod-murder

മലപ്പുറം: അക്രമങ്ങളെ ആക്രമണങ്ങളെ കൊണ്ടല്ല, സംയമനത്തിലൂടെ പരിഹരിക്കലാണ് ഇസ്‌ലാമിന്റെ മാര്‍ഗമെന്നും സംയമനത്തെ മുസ്‌ലിംകളുടെ ബലഹീനതയായി സംഘ്പരിവാര്‍ കാണരുതെന്നും എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. സമാധാനത്തിന്റെ മാര്‍ഗം അവലംബിക്കാനാണ് മുസ്‌ലിംനേതാക്കള്‍ പഠിപ്പിച്ചത്. ഒരു മതവും മറ്റൊരു മതത്തെ ധ്വംസിക്കാന്‍ പഠിപ്പിക്കുന്നില്ല എന്നിരിക്കെ ആര്‍.ആര്‍.എസ് റൂട്ട് മാര്‍ച്ച് നടത്തുകയല്ല, മതം പഠിപ്പിക്കുകയാണ് വേണ്ടതെന്നും തങ്ങള്‍ പറഞ്ഞു.

അമിത അധികാരം മനുഷ്യനെ അമിതമായി ദുഷിപ്പിക്കുമെന്ന വാക്യം നരേന്ദ്രമോദിയുടെ ഭരണത്തില്‍ അര്‍ഥപൂര്‍ണമാണ്. മോദിയും സംഘ് പരിവാറും ദുഷിച്ചാലും അതിന്റെ പേരില്‍ രാജ്യത്തെ ദുഷിപ്പിക്കാന്‍ അനുവദിക്കില്ലെന്നും സംഘ് പരിവാറിനെ തിരുത്താന്‍ സമൂഹം തയ്യാറാവുമെന്നും എസ്.വൈ.എസ് പ്രതിഷേധ റാലിയുടെ സമാപനസംഗമം ഉദ്ഘാടനം ചെയ്തു തങ്ങള്‍ പറഞ്ഞു.

unnamed-1

 

പവിത്രമായ പള്ളിക്കകത്ത് ഉറങ്ങിക്കിടക്കുന്ന മതാധ്യാപകനെ കൊലപ്പെടുത്തിയ സംഭവം അത്യന്തം അപലപനീയവും വേദനാജനകവുമാണെന്നും പള്ളി തകര്‍ത്ത ഫാസിസത്തിനു പള്ളിയിലെത്തുന്നവരെയും ആക്രമിക്കുകയെന്ന ഗൂഢലക്ഷ്യമാണോ കാസര്‍കോട് സംഭവമെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നു റാലി സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.

അതിക്രമങ്ങള്‍ക്ക് നീണ്ടകാലത്തെ നിലനില്‍പ്പില്ലെന്നു ഫാസിസം മനസിലാക്കണമെന്നും യൂറോപ്പിലും ജര്‍മനിയും തകര്‍ന്നടിഞ്ഞ ഫാസിസത്തിന്റെ ചരിത്രമാകും ഇവിടെയും വരാനിരിക്കുന്നതെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ ഓര്‍മിപ്പിച്ചു. കസില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പഴുത് നല്‍കാത്ത വിധം മാതൃകാപരമായി ശിക്ഷ ലഭിക്കാനാവശ്യമായ രീതിയില്‍ കേസ് രേഖകള്‍ തയ്യാറാക്കുക, കുടുംബത്തിന് മതിയായ നഷ്ട പരിഹാരം നല്‍കുക, കാസര്‍കോട് ജില്ലയിലും മധൂര്‍ പഞ്ചായത്തിലും മുമ്പ് നടന്ന കൊലപാതക കേസുകള്‍ പുനരന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുക, പൊലിസ് നയം ആര്‍.എസ്.എസ്, ബി.ജെ.പി എന്നിവരെ പ്രീണിപ്പിക്കുന്നതാണെന്ന ആരോപണം തിരുത്തുന്ന വിധം നിഷ്പക്ഷത പുലര്‍ത്തി നീതി ഉറപ്പാക്കുക, മത സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ വിവിധ സംഘടനകളെ ഏകോപിപ്പിച്ച് സര്‍വ കക്ഷി സംഗമം നടത്തുക, വര്‍ഷങ്ങളായി സ്ഥലം മാറ്റത്തിന് വിധേയരാകാതെ തല്‍സ്ഥാനത്ത് തുടരുന്ന കാസര്‍കോട് ജില്ലയിലെ ചില പൊലിസ് ഉദ്യോഗസ്ഥന്മാരെ കണ്ടെത്തി സ്ഥലം മാറ്റുക, രാഷ്ട്രീയ വര്‍ഗീയ സമ്മര്‍ദത്തിന് വഴങ്ങാതെ നിഷ്പക്ഷമായി നീതി നടപ്പാക്കുന്ന കഴിവുറ്റ പൊലിസ് ഉദ്യോഗസ്ഥന്മാരെ ഈ പ്രദേശങ്ങളില്‍ നിയമിക്കുക, കടകള്‍, ബൈക്ക്, കാര്‍ മുതലായ പൊതു ജനങ്ങളുടെ വസ്തുവഹകള്‍ നശിപ്പിച്ച പൊലിസ് ഉദ്യോഗസ്ഥന്മാരില്‍ നിന്ന് മതിയായ നഷ്ടപരിഹാരം ഈടാക്കി ഉടമകള്‍ക്ക് നല്‍കുക എന്നീ ആവശ്യങ്ങള്‍ റാലി ഉന്നയിച്ചു.

unnamed-2

എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത മുശാവറ അംഗം ടി.പി ഇപ്പ മുസ്‌ലിയാര്‍, എസ്.വെ.എസ് സംസ്ഥാന ട്രഷറര്‍ കെ മമ്മദ് ഫൈസി, സെക്ട്രട്ടറി കെ.എ റഹ്മാന്‍ ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ റൺസിൽ വീണത് വമ്പന്മാർ; ഓസ്ട്രേലിയ കീഴടക്കി ഗില്ലും അഭിഷേകും

Cricket
  •  7 days ago
No Image

മുത്തശ്ശിക്കരികില്‍ ഉറങ്ങുകയായിരുന്ന നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ആരോഗ്യനില ഗുരുതരം

National
  •  7 days ago
No Image

കാലാവധി കഴിഞ്ഞ മരുന്നുകൾ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണി: മുന്നറിയിപ്പുമായി അബൂദബി

uae
  •  7 days ago
No Image

സൗദി: സ്‌കൂളുകളില്‍ ശൈത്യകാല ഷെഡ്യൂള്‍ തുടങ്ങി; പ്രവൃത്തി സമയത്തില്‍ മാറ്റം | Saudi School Schedule

Saudi-arabia
  •  7 days ago
No Image

വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വി.ശിവന്‍കുട്ടി

Kerala
  •  7 days ago
No Image

ഒമാൻ: ദേശീയ ദിനത്തിന് ഇനി രണ്ടു ദിവസം അവധി: വാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കുന്നതിന് പുതിയ നിബന്ധനകൾ

oman
  •  7 days ago
No Image

ജെമിമയുടെ പോരാട്ടം ഇനി മറ്റൊരു ടീമിനൊപ്പം; പുതിയ അങ്കത്തിനൊരുങ്ങി ഇന്ത്യൻ ലോകകപ്പ് ഹീറോ

Cricket
  •  7 days ago
No Image

വേണുവിന്റെ മരണം: മെഡിക്കല്‍ കോളജിന് വീഴ്ചയില്ലെന്ന് ഡി.എം.ഇ റിപ്പോര്‍ട്ട്

Kerala
  •  7 days ago
No Image

ചരിത്രത്തിലാദ്യം! ഒരു താരത്തിനുമില്ലാത്ത ലോക റെക്കോർഡ് സ്വന്തമാക്കി മെസി

Football
  •  7 days ago
No Image

പാലക്കാട് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക് 

Kerala
  •  7 days ago