HOME
DETAILS

പരിസ്ഥിതി അവബോധത്തിന് വ്യത്യസ്ത നിറമേകാന്‍ 'വിദാഷ് 2018'

  
backup
May 25, 2018 | 1:32 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%85%e0%b4%b5%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%8d


കൊല്ലം: പരിസ്ഥിതി സംരക്ഷണ- മാലിന്യ നിര്‍മാര്‍ജ സന്ദേശവുമയി കൊല്ലത്തുകാര്‍ക്ക് കാഴ്ചയുടെ വ്യത്യസ്ത വിരുന്നൊരുക്കുകയാണ് 'വിദാഷ് 2018' ഡിസൈന്‍ ഫെസ്റ്റ്. കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ അഞ്ചിടങ്ങളിലായി അഞ്ച് വ്യത്യസ്ത പരിപാടികളാണ് നാളെയും മറ്റന്നാളുമായി നടക്കുന്ന പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുക്കുന്നത്.
പഴയതും പുതിയതുമായ ജീവിത രീതികളെ ആസ്പദമാക്കിയുള്ള പെയിന്റിങ് മത്സരം 'നൊസ്റ്റാള്‍ജിയ', കടല്‍ത്തീരം ശുചിയാക്കലും മാലിന്യവസ്തുക്കള്‍ കൊണ്ടുള്ള ഇന്‍സ്റ്റലേഷനും സാന്‍ഡ് ആര്‍ട്ടുമടങ്ങുന്ന 'മേര്‍ജിങ് ഗ്രെയിന്‍സ്', ഒറിഗാമിയിലൂടെ പ്രകൃതിയുടെ സന്തുലനാവസ്ഥ കുട്ടികളിലേക്കെത്തിക്കുന്ന 'ക്രിങ്കിള്‍', മാലിന്യമുക്തമായ ജീവിതത്തിന്റെ അവബോധമുണര്‍ത്തുന്ന ഇന്‍സ്റ്റലേഷന്‍ 'ജങ്ക് പാര്‍ക്ക് ', കുട്ടികളുടെ 'കള്‍ച്ചറല്‍ നൈറ്റ് ' എന്നിവയാണ് വിദാഷ് 2018 ന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
കൊല്ലം ചിന്നക്കട ശ്രീ സാംബശിവന്‍ ബ്രിഡ്ജില്‍ 26ന് നൊസ്റ്റാള്‍ജിയ മത്സരങ്ങള്‍ നടക്കും, ഒന്നാം സമ്മാനം 15000 രൂപയുടെ ക്യാഷ് അവാര്‍ഡാണ്. മേര്‍ജിങ് ഗ്രെയിന്‍സ് അന്നേ ദിവസം കൊല്ലം ബീച്ചില്‍ സംഘടിപ്പിക്കും.ക്രിങ്കില്‍ 27ന് ആശ്രാമം മൈതാനത്തുള്ള കുട്ടികളുടെ പാര്‍ക്കിലാണ് നടക്കുക. കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡിനു സമീപത്താണ് ജങ്ക് പാര്‍ക്ക് ഇന്‍സ്റ്റലേഷന്‍ സ്ഥാപിക്കുക.
അതിനൊപ്പം മാലിന്യ നിര്‍മാര്‍ജന ബോധവല്‍കരണ പരിപാടികളും നടത്തും. തുടര്‍ന്ന് ചന്ദനത്തോപ്പിലെ കെ.എസ്.ഐ.ഡി കാംപസില്‍ വിദ്യാര്‍ഥികളുടെ കള്‍ച്ചറല്‍ ഫെസ്റ്റും സമ്മാനദാനവും നടക്കും. ചടങ്ങില്‍ മുകേഷ് എം.എല്‍.എ, മേയര്‍ രാജേന്ദ്രബാബു, ചലച്ചിത്ര താരങ്ങളായ വിജയ് ബാബു, കുക്കു പരമേശ്വരന്‍, ജില്ലാ കലക്ടര്‍ കാര്‍ത്തികേയന്‍, കെ.എ.എസ്.ഇ എം.ഡി ശ്രീറാം വെങ്കിട്ടരാമന്‍ സംബന്ധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃത മരുന്നു കച്ചവടം; ഡോക്ടറുടെ നിർദേശമില്ലാതെ വാങ്ങിയത് അര ലക്ഷം രൂപയുടെ 'ബ്ലഡ് പ്രഷർ' മരുന്ന്; 18-കാരൻ പിടിയിൽ

Kerala
  •  9 minutes ago
No Image

ഇന്ത്യ-യുഎഇ വിമാന നിരക്കുകൾ കുതിച്ചുയരുന്നു; പീക്ക് സീസണിൽ കൂടുതൽ വിമാന സർവീസുകൾ വേണമെന്ന് ആവശ്യം

uae
  •  10 minutes ago
No Image

ലോക ചാമ്പ്യന്മാർ കേരളത്തിലേക്ക്; ഇന്ത്യൻ പെൺപടയുടെ പോരാട്ടം ഒരുങ്ങുന്നു

Cricket
  •  15 minutes ago
No Image

യുഎഇ ദേശീയ ദിനം; 129 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഫുജൈറ ഭരണാധികാരി

uae
  •  26 minutes ago
No Image

സഞ്ജുവും രോഹനും ചരിത്രത്തിലേക്ക്; കേരളത്തിന്റെ ഇരട്ട കൊടുങ്കാറ്റുകൾക്ക് വമ്പൻ നേട്ടം

Cricket
  •  44 minutes ago
No Image

അതിവേഗ പാതയിലെ നിയമലംഘനം; ദുബൈയിൽ എണ്ണായിരത്തിലധികം ഡെലിവറി റൈഡർമാർക്ക് പിഴ ചുമത്തി

uae
  •  an hour ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി; മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി

Kerala
  •  an hour ago
No Image

ഇ-വിസ തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി കുവൈത്തിലെ ഇന്ത്യൻ എംബസി

Kuwait
  •  2 hours ago
No Image

യുഎഇ ദേശീയ ദിനം: 2,937 തടവുകാർക്ക് മാപ്പ് നൽകി യുഎഇ പ്രസിഡൻ്റ്

uae
  •  3 hours ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത; വിവധ ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  3 hours ago