HOME
DETAILS

മരിച്ച അധ്യാപികയ്ക്ക് പരീക്ഷാ ചുമതല; സ്‌കൂള്‍ പ്രിന്‍സിപ്പലിന് വിദ്യാഭ്യാസ വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടിസ്

  
February 19, 2026 | 4:24 AM


 

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം അന്തരിച്ച അധ്യാപികയ്ക്ക് പരീക്ഷാ ഡ്യൂട്ടി നല്‍കിയ സംഭവത്തില്‍ പെരുമ്പാവൂര്‍ കീഴില്ലം സെന്റ് തോമസ് എച്ച്.എസ്.എസ് സ്‌കൂള്‍ പ്രിന്‍സിപ്പലിന് പൊതുവിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. സ്‌കൂളിലെ 'ടീച്ചര്‍ ഡീറ്റെയില്‍സ്' ലിസ്റ്റില്‍ നിന്ന് മരിച്ച അധ്യാപികയുടെ പേര് നീക്കം ചെയ്യാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു.

പെരുമ്പാവൂര്‍ കീഴില്ലം സെന്റ് തോമസ് എച്ച്.എസ്.എസ്സിലെ അധ്യാപികയായിരുന്നു റെസി ടൈറ്റസ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25ന് ഒരു കാര്‍ അപകടത്തിലാണ് റെസി ടൈറ്റസ് അന്തരിച്ചത്. മരിച്ച് ഒരു വര്‍ഷം തികയാറാകുമ്പോഴും ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഡ്യൂട്ടി പട്ടികയില്‍ ഇവര്‍ ഉള്‍പ്പെടുകയായിരുന്നു. വളയന്‍ചിറങ്ങര എച്ച്.എസ്.എസ്സിലെ ഡെപ്യൂട്ടി ചീഫ് ആയാണ് റെസിയെ നിയോഗിച്ചിരുന്നത്.

അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അത് ബോധ്യപ്പെടുത്താന്‍ പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടു.
രണ്ട് ദിവസത്തിനകം പരീക്ഷാ സെക്രട്ടറിക്ക് മുന്നില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നിര്‍ദേശം.

 

സംഭവം വിവാദമായതോടെ ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കന്‍ഡറി എജ്യൂക്കേഷന്‍ പട്ടിക തിരുത്തി പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയില്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. സാങ്കേതിക പിഴവാണെന്നാണ് ഡയറക്ടറേറ്റിന്റെ പ്രാഥമിക വിശദീകരണം.

The Kerala Education Department has issued a show-cause notice to the principal of St. Thomas HSS, Keezhillam, after a teacher who died a year ago in a car accident was assigned exam duty. The department cited a serious lapse in updating teacher records.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്രസമ്മേളന വേദികളിലല്ല, ജനഹൃദയങ്ങളിലെ വിശ്വാസത്തിലാണ് ഇടതുപക്ഷത്തിന്റെ കരുത്ത്; മുഖ്യമന്ത്രി 

Kerala
  •  6 days ago
No Image

രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി അവസാനിച്ചെന്ന് അമിത് ഷാ; ആയുധം താഴെ വെക്കുന്ന നക്‌സലുകളെ പുനരധിവസിപ്പിക്കും

National
  •  6 days ago
No Image

'ഹിന്ദു യുവതിയെ വെട്ടിക്കൊല്ലുന്ന മുസ്‌ലിം'; രാമനവമി ഘോഷയാത്രയില്‍ വിദ്വേഷ നാടകങ്ങള്‍ അവതരിപ്പിച്ച് സംഘപരിവാര്‍ 

National
  •  6 days ago
No Image

വൈഭവ്‌ കൊടുങ്കാറ്റിൽ തരിപ്പണമായി ചെന്നൈ; വരവറിയിച്ച് രാജസ്ഥാൻ റോയൽസ്

Cricket
  •  6 days ago
No Image

ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം അനുവദിച്ചു 

Kerala
  •  6 days ago
No Image

സഞ്ജുവിനെ സാക്ഷിയാക്കി വൈഭവ് ഷോ; അടിച്ചെടുത്തത് ചരിത്രനേട്ടം  

Cricket
  •  6 days ago
No Image

ബിസിനസ് മേഖലയ്ക്ക് കൈത്താങ്ങുമായി ദുബൈ സർക്കാർ; 100 കോടി ദിർഹത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

uae
  •  6 days ago
No Image

പിആര്‍ഡിയിലും പിന്‍വാതില്‍ നിയമനം; ലിസ്റ്റില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ തിരുകി കയറ്റി: കെ.സി വേണുഗോപാല്‍ 

Kerala
  •  6 days ago
No Image

2008ന് ശേഷം കൊടുങ്കാറ്റായി രാജസ്ഥാൻ; ചെന്നൈയെ എറിഞ്ഞു വീഴ്ത്തി പഞ്ചാബിനൊപ്പം

Cricket
  •  6 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  6 days ago