HOME
DETAILS

ശബരിമല സ്വർണ്ണക്കൊള്ള: സ്വർണ്ണപ്പാളികളുടെ സാംപിൾ പരിശോധന ജംഷെഡ്‌പൂരിലെ ലാബിൽ പരിശോധിക്കാൻ എസ്ഐടി; കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരി​ഗണിക്കും

  
Web Desk
February 19, 2026 | 12:54 AM

sabarimala gold scandal high court to review sit report today

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ശ്രീകോവിലിലെ സ്വർണ്ണപ്പാളികളുടെ സാംപിളുകൾ പരിശോധിക്കാൻ ജംഷെഡ്‌പൂരിലെ ലാബിനെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ വിവരം അന്വേഷണസംഘം (SIT) ഇന്ന് കോടതിയെ അറിയിക്കും. ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് കേസ് പരി​ഗണിക്കുന്നത്.

കൂടാതെ, ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച കാര്യം വിജിലൻസ് കോടതിയെ അറിയിക്കും. ഒരു മാസത്തിനുള്ളിൽ കേസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയാക്കാനാണ് കോടതി നിർദ്ദേശം.

അതേസമയം, മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ നൽകിയ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. കേസിൽ 90 ദിവസം റിമാൻഡ് പൂർത്തിയായിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സ്വാഭാവിക ജാമ്യത്തിനായി പത്മകുമാർ കോടതിയെ സമീപിച്ചത്.

എന്നാൽ, ഈ കേസിൽ ജാമ്യം ലഭിച്ചാലും 'ദ്വാരപാലക ശില്പ' കേസിലെ റിമാൻഡ് നിലനിൽക്കുന്നതിനാൽ പത്മകുമാറിന് ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല. ആ കേസിലും 90 ദിവസം പൂർത്തിയാകുന്നതോടെ ജാമ്യത്തിനായി ശ്രമിക്കാനാണ് നീക്കം.

ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പ്രതികൾ പുറത്തിറങ്ങിയതിൽ നാല് പേർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ മുൻ ബോർഡ് അംഗം കെ.പി. ശങ്കരദാസ് ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ രണ്ട് ജാമ്യഹരജികൾ ഈ മാസം 23-ന് കോടതി പരിഗണിക്കും.

The Kerala High Court's Devswom Bench, comprising Justices V. Raja Vijayaraghavan and K.V. Jayakumar, will review the Sabarimala gold scandal case today. The Special Investigation Team (SIT) is expected to inform the court about the examination of gold plate samples at Jamshedpur lab.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ ഇന്ന് അവസാനിക്കും; മൂല്യനിർണയം ഏപ്രിൽ 16 മുതൽ

Kerala
  •  11 days ago
No Image

ഇറാനിൽ കാലുകുത്തുന്ന യുഎസ് സെെനികരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് ഭക്ഷണമാക്കും; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ 

International
  •  11 days ago
No Image

കണ്ണൂരിലെ സുരക്ഷിത സീറ്റുകളില്‍ മാത്രമേ നിങ്ങള്‍ക്ക് ജയിക്കാനാവൂ; അമ്പലപ്പുഴയില്‍ മത്സരിച്ച് ജയിക്കാനുള്ള തന്റേടമുണ്ടോ? സിപിഎം നേതാക്കളെ വെല്ലുവിളിച്ച് ജി സുധാകരന്‍ 

Kerala
  •  11 days ago
No Image

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്; 284 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

National
  •  11 days ago
No Image

പ്രതിസന്ധികൾ യുഎഇയെ കൂടുതൽ കരുത്തരാക്കും; പതറാതെ വികസന കുതിപ്പ് തുടരുമെന്ന് ശൈഖ് മുഹമ്മദ്

uae
  •  11 days ago
No Image

ഇസ്‌റാഈല്‍ കെമിക്കല്‍ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; രാസവസ്തുക്കള്‍ ചോര്‍ന്നു; സമീപ പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം 

International
  •  11 days ago
No Image

കുവൈത്തിൽ സൈനിക ക്യാമ്പിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; 10 സൈനികർക്ക് പരുക്ക്

Kuwait
  •  11 days ago
No Image

എസ്ഡിപിഐ പിന്തുണ തള്ളാതെ എ. വിജയരാഘവന്‍; ആര് വോട്ട് തന്നാലും സ്വീകരിക്കും, അതാണ് ജനാധിപത്യ സമ്പ്രദായമെന്ന് വിശദീകരണം

Kerala
  •  11 days ago
No Image

ഇന്ധനപ്രതിസന്ധിയിൽ ശ്രീലങ്കയെ ചേർത്തുപിടിച്ച് ഇന്ത്യ; 20,000 ടൺ ഡീസലും 18,000 ടൺ പെട്രോളും കൈമാറി

National
  •  11 days ago
No Image

വ്യാജ വീഡിയോകൾക്ക് വിലക്ക്; അണക്കെട്ടുകളുടെ ദൃശ്യം ചിത്രീകരിക്കരുത്; കർശന നിർദ്ദേശങ്ങളുമായി റാസൽഖൈമ പൊലിസ്

uae
  •  11 days ago