മെകുനു ചുഴലിക്കാറ്റ്: സഊദിയില്‍ ജാഗ്രത നിര്‍ദേശം
ജിദ്ദ: മെകനു ചുഴലിക്കാറ്റ് സഊദിയുടെ ചില ഭാഗങ്ങളെയും ബാധിക്കുമെന്ന് കലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കിഴക്കന്‍ പ്രവിശ്യയുടെ തെക്കു ഭാഗങ്ങള്‍ , നജ്‌റാന്‍ പ്രവിശ്യയുടെ കിഴക്കു ഭാഗങ്ങള്‍ ശറൂര എന്നിവിടങ്ങളില്‍ അതി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ പരിസ്ഥിതി സംരക്ഷണ വകുപ്പ് അറിയിച്ചു. 75 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് ആഞ്ഞു വീശുന്നതിനാല്‍ പൊടിക്കാറ്റിനും സാധ്യയുണ്ട്. മെകനു ചുഴലിക്കാറ്റ് നാശം വിതക്കാന്‍ സാധ്യതയുള്ള ശറൂറയില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നജ്‌റാന്‍ ഗവര്‍ണര്‍ ജലവി ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുസാഅദ് രാജകുമാരന്‍ നിര്‍ദേശം നല്‍കി.
അതേ സമയം സലാല ഉള്‍പ്പപെടെയുള്ള ഒമാന്റെ വിവിധ മേഖലകളില്‍ ശക്തമായ മഴ. അറബിക്കടലില്‍ രൂപം കൊണ്ട മെകനു ചുഴലിക്കാറ്റ് ഒമാനിലെ സലാല തിരത്തെത്തി. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സലാല വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. വ്യാഴാഴ്ച വൈകിട്ട് തുടങ്ങിയ മഴ ഇന്നു ശക്തി പ്രാപിക്കുകയായിരുന്നു. ശക്തമായ മഴയിലും കാറ്റിലും 40 പേരെ കാണാതായി. അതേ സമയം ചുഴലിക്കാറ്റില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധി പേരെ ചുഴലിക്കാറ്റില്‍ കാണാതായിട്ടുണ്ട്. കാണാതായവരില്‍ ഇന്ത്യക്കാരും ഉള്‍പെട്ടിട്ടുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശക്തമായ കാറ്റില്‍ മതിലിടിഞ്ഞാണ് പന്ത്രണ്ടു വയസുള്ള പെണ്‍കുട്ടി മരിച്ചത്.
സ്ഥലത്തെ വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടിരിക്കുകയാണ്. ശക്തമായ കാറ്റില്‍ രണ്ട് കപ്പലുകള്‍ മറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. മലയാളികള്‍ ഉള്‍പ്പടെയുളള വിദേശികളും സ്വദേശികളും ആശങ്കയിലാണുള്ളത്. രാവിലെ മുതല്‍ ആരും വീടിനു പുറത്തിറങ്ങുന്നില്ല. വെള്ളിയാഴ്ച രാത്രിയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
സുരക്ഷയുടെ ഭാഗമായി വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. പഴയ കെട്ടിടങ്ങളില്‍ താമസിക്കുന്നവരോട് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശികളാണ് ഇത്തരം കെട്ടിടങ്ങളില്‍ താമസിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 167 കിലോമീറ്റര്‍ മുതല്‍ 175 കിലോമീറ്റര്‍ വരെയാണു കാറ്റിന്റെ വേഗത. വന്‍ ഭീതിയോടെയാണ് ജനങ്ങള്‍ സലാലയില്‍ കഴിയുന്നത്.
മെകുനു കാറ്റ് യു.എ.ഇ.യില്‍ വലിയ പ്രശ്‌നമൊന്നും ഉണ്ടാക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാല്‍, വടക്കുകിഴക്കന്‍ മേഖലകളില്‍ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. യെമനിലെ സൊകോത്ര ദ്വീപില്‍ വന്‍നാശം വരുത്തിയ ശേഷമാണ് മെകുനു ചുഴലിക്കാറ്റ് ഒമാന്റെ തീരപ്രദേശത്ത് പ്രവേശിച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇവിടെ ഏഴു പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഒട്ടേറെ ഗ്രാമങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് സൊകോത്ര ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കാറ്റിലും മഴയിലുംപെട്ട് 17 പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."